Advertisment

ഒന്നും മനസ്സിലാക്കാതെ അവിശ്വാസ പ്രമേയവുമായി പുറപ്പെട്ട പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവര്‍ എല്ലാം വായിച്ച് മനസ്സിലാക്കിയാല്‍ ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന്  ഉറപ്പാണ്; '; പരിഹാസവുമായി എംഎം മണി

New Update

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി എംഎം മണി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെല്ലാം  മനസ്സിലാക്കിയിട്ടുണ്ട്.

Advertisment

publive-image

ഒന്നും മനസ്സിലാക്കാതെ അവിശ്വാസ പ്രമേയവുമായി പുറപ്പെട്ട പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവര്‍ എല്ലാം വായിച്ച് മനസ്സിലാക്കിയാല്‍ ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന്  ഉറപ്പാണെന്ന് എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 40നെതിരെ 87 വോട്ടുകള്‍ക്കാണ് നിയമസഭ തള്ളിയത്.  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

#സര്‍ക്കാരിനെതിരെയുള്ള #അവിശ്വാസബപ്രമേയം #പരാജയപ്പെട്ടു.

ഇന്നു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും ആവര്‍ത്തിച്ച് നാണം കെട്ട് യു.ഡി.എഫ്. ഫലത്തില്‍ യുഡിഎഫുകാര്‍ അവര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെല്ലാം  മനസ്സിലാക്കിയിട്ടുണ്ട്. ഒന്നും മനസ്സിലാക്കാതെ അവിശ്വാസ പ്രമേയവുമായി പുറപ്പെട്ട പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവര്‍ എല്ലാം വായിച്ച് മനസ്സിലാക്കിയാല്‍ ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന്  ഉറപ്പാണ്.

mm mani facebook post
Advertisment