Advertisment

ക്രിക്കറ്റില്‍ നിന്നും വിരമിച്ചു ! ധോണി ഇനി കോഴി കൃഷിയില്‍ സജീവമാകും

author-image
Berlin Mathew
New Update

Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂളായിരുന്ന എം എസ് ധോണിയുടെ പുതിയ ചുവടുവയ്പ്പാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച. ഐപിഎല്ലിന് മുന്നോടിയായി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ പുതിയൊരു കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

നേരത്തെ ധോണി ജൈവകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഫാമില്‍ ട്രാക്റ്റര്‍ ഓടിക്കുന്നതടക്കമുള്ള വീഡിയോകള്‍ വൈറലായിരുന്നു. എന്നാലിപ്പോള്‍ കോഴി കൃഷിയാണ് ധോണിയുടെ പുതിയ ബിസിനസ്.

തന്റെ ഓര്‍ഗാനിക്ക് ഫാമിലേക്ക് കരിങ്കോഴി കുഞ്ഞുങ്ങളെ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ധോണി. 2000 കുഞ്ഞുങ്ങളെയാണ് മധ്യപ്രദേശില്‍ നിന്നാണ് കോഴികളെ എത്തിക്കുക.

കറുത്ത മാംസമുള്ള കടക്നാഥ് കോഴികളാണിത്. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കര്‍ഷകനായ വിനോദ് മേധയാണ് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കുഞ്ഞുങ്ങളെ കൈമാറും.

തന്റെ 43 ഏക്കര്‍ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറികളും കന്നുകാലിവളര്‍ത്തലുമെല്ലാം ഉള്‍പ്പെടുന്ന ഫാമാണിത്. സഹിവാള്‍ ഇനം പശുക്കളാണ് ഇവിടുത്തെ പ്രധാനികള്‍.

അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴി, താറാവ് എന്നിവയും ഇവിടെയുണ്ട്. ധോണിയുടെ ഫാം മാനേജരായ ക്രുനാല്‍ ഗൗരവാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതോടെ എം എസ് ധോണിക്ക് അടുത്തകാലത്തൊന്നും മത്സരങ്ങളില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായ ധോണിക്ക് ഇത്തവണ ഐപിഎല്ലില്‍ കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.

മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെയായിരിക്കും അടുത്ത ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. അടുത്ത നാലോ- അഞ്ചോ മാസക്കാലം ധോണിക്ക് മത്സരങ്ങളൊന്നും ഉണ്ടാവില്ലാത്തതിനാല്‍ കൃഷി തന്നെയാകും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.

ms dhoni
Advertisment