Advertisment

ഫ്‌ളാറ്റിന്റെ പത്തൊന്‍പതാം നിലയില്‍ തീ പടരുന്നത് കണ്ട് മുകളിലേക്ക് ഓടിക്കയറി; തീ ആളിപ്പടരാന്‍ തുടങ്ങിയപ്പോള്‍ അകപ്പെടുമെന്ന് കരുതി ബാല്‍ക്കണിയില്‍ തൂങ്ങി നിന്നു; പിടിവിട്ട് താഴെ വീണ് സെക്യൂരിറ്റിയ്ക്ക് ദാരുണാന്ത്യം

New Update

മുംബൈ: ആഢംബര ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ അരുണ്‍ തിവാരിയാണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

Advertisment

publive-image

ഫ്‌ളാറ്റിന്റെ പത്തൊന്‍പതാം നിലയില്‍ തീ പടരുന്നത് കണ്ട് ഇയാള്‍ മുകളിലേക്ക് ഓടിക്കയറുകായിരുന്നു. എന്നാല്‍ തീ ആളിപ്പടരാന്‍ തുടങ്ങിയപ്പോള്‍ അകപ്പെടുമെന്ന് കരുതിയ തിവാരി ബാല്‍ക്കണിയില്‍ തൂങ്ങി നിന്നു. അതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ കെഇഎം ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു

കെട്ടിടടിത്തിനുള്ളില്‍ കുടുങ്ങികിടന്ന നിരവധി പേരെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ അതിനകത്ത് കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്റെ പത്തൊന്‍പതാംനിലിലാണ് ആദ്യം തീപിടിച്ചത്. അത് ഇരുപതാം നിലയിലേക്കും പടരുകയായിരുന്നു. കുടുങ്ങി കിടന്ന കുറച്ചാളുകളെ താഴെ എത്തിച്ചിട്ടുണ്ട്. മേയര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Advertisment