Advertisment

മ​ണി​പ്പൂ​ർ സം‌​ഘ​ർ​ഷം; സി​ബി​ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു

New Update

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തെ​ കുറിച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി സി​ബി​ഐ. ഡി​ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന 10 അം​ഗ സം​ഘം സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ആ​റ് കേ​സു​ക​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

Advertisment

publive-image

കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. പത്തം​ഗ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സംഘർഷത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദർശനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

​ഇ​തി​നി​ടെ, മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. ഖോ​ക്ക​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ഗ്രാ​മീ​ണ​ർ​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​യാ​യി​രു​ന്നു.

Advertisment