Advertisment

വിദേശത്തേക്കുള്ള പുതുതലമുറയുടെ കുടിയേറ്റവും കേരളത്തിന്റെ ഭാവിയും...

author-image
nidheesh kumar
New Update

publive-image

Advertisment

മോൻ എവിടാ ? ഓ... അവൻ യുകെക്ക് പോയി. ഇപ്പോ പഠിക്കയാ, ചെറിയ ജോലിയും ഉണ്ട്. അവിടെ പഠിച്ചാൽ അവിടെത്തന്നെ ജോലി നേടി അങ്ങ് ജീവിക്കാം. ഇവിടെ നിന്ന് എന്നാ ഉണ്ടാക്കാനാ ?

മോളോ ? അവൾ നഴ്സിംഗ് കഴിഞ്ഞ് ആദ്യം തന്നെ ക്യാനഡ പോയിരുന്നല്ലോ. അവൾക്ക് നല്ല ശമ്പളമാ. അവിടെത്തന്നെ ജോലിയുള്ള ചെറുക്കനുമായി കല്യാണം പറഞ്ഞ് വെച്ചേക്കുവാ. അവർ പാലാക്കാരാ. ഡിസംബറിൽ രണ്ടു പേരും വരും. കല്യാണം നടത്തി ജനുവരി തന്നെ പോകും.

ഇളയ ആളോ ? അവൾ +2 കഴിഞ്ഞു. അവളിനി നഴ്സിംഗിന് കാനഡ പോയി പഠിക്കാനാ. അതാവുമ്പം അവിടെ ജോലി നേടി അവിടെ സെറ്റില്‍ ആകാൻ എളുപ്പമാ. പേപ്പറെല്ലാം ശരിയായി. ഈ മാസം തന്നെ പോകാം.

അപ്പോൾ നിങ്ങൾ "കിളവനും കിളവിയും" ഇവിടെ... ? ഓ - മോൻ അവിടെ സെറ്റില്‍ ആയാൽ ഞങ്ങളും അങ്ങ് പോവും. ഇവിടെ നിന്നിട്ട് എന്നാ ഉണ്ടാക്കാനാ ?

കേരളത്തിലെ ഈ പുതിയ ട്രെൻഡ് - കാരണം... ? ഇവിടുത്തെ വ്യവസ്ഥിതി തന്നെ. രാഷ്ട്രീയാതിപ്രസരം, വിദ്യാഭ്യാസ ചിലവ് /നിലവാരക്കുറവ്, തൊഴിൽ ലഭ്യതക്കുറവ് / ശമ്പളക്കുറവ് / പിൻവാതിൽ നിയമനം, സ്വയം തൊഴിൽ ലൈസൻസിന് തുടങ്ങി 1000 നൂലാമാലകൾ / തൊഴിലാളി യൂണിയനുകൾ / രാഷ്ട്രീയ പിരിവുകൾ / ഉദ്യോഗസ്ഥ പീഡനങ്ങൾ... എങ്ങനെയും ജീവിക്കാമെന്ന് വെച്ചാലോ ?

വീട് പണിയരുത് / കട പണിയരുത് / പരിസ്ഥിതി / വന്യമൃഗം മുതൽ തെരുവുനായ വരെ.

വ്യവസ്ഥിതി മാറിയില്ലെങ്കിൽ ? നാടിന് സമ്പത്തായ് മാറേണ്ട യുവത്വത്തിന്റെ കഴിവുകൾ, അവർ നേടുന്ന സമ്പാദ്യം, അവരുടെ കായിക വിഭവശേഷി, തീർന്നില്ല... അവരുടെ പിൻതലമുറ എല്ലാം ഭാരതത്തിന്, കേരളത്തിന്, നാടിന്, കുടുംബ ബന്ധങ്ങൾക്ക്, എല്ലാം നഷ്ടം. നികത്താനാവാത്ത നഷ്ടം.

വാൽക്കഷണം: മന്ത്രിമാർ വിദേശത്ത് പോയി സർക്കാർ ചിലവിൽ ആർമാദിച്ച് സുഖിക്കാതെ പഠിക്കണം; എന്തുകൊണ്ട് ആ നാടുകൾ വളരുന്നു ? ഈ നാട് തളരുന്നു ? ഉത്തരം കിട്ടും. വ്യവസ്ഥിതികൾ മാറാൻ ആദ്യം മാറേണ്ടത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരവും അഴിമതി നിറഞ്ഞ ഭരണകൂടവും ജനവിരുദ്ധരായ ഉദ്യോഗസ്ഥരും തന്നെയാണ്. എങ്കിലേ ഈ നാട് നന്നാവൂ, രക്ഷപെടു. അല്ലാത്തപക്ഷം ഒഴിഞ്ഞ വീടുകളുടെ ശവപ്പറമ്പും വൃദ്ധസദനങ്ങളുടെ കേന്ദ്രവും ആയി കേരളം മാറും.

-കെപിഡി

Advertisment