Advertisment

ആധുനിക കാലത്ത് പലതും, പ്രകൃതിക്ക് ചുറ്റുമുള്ളവ ജീവിതത്തെ അലോസരപ്പെടുത്തുന്നു - 'ജലസന്ധി' പുസ്തക അവലോകനം

author-image
nidheesh kumar
New Update

publive-image

Advertisment

പ്രണയത്തിന്റെ ശബ്ദം മഹാമൗനമാണെന്ന് ഇടയ്ക്കൊക്കെ തോന്നിയിട്ടുണ്ട്. എത്രനേരം വേണമെങ്കിലും മൗനത്തിന്റെ വാല്മീകത്തില്‍ മറഞ്ഞിരിക്കാം. എന്നാല്‍ അതിനുമപ്പുറം ഇപ്പോള്‍ ഈ ലോകം ശബ്ദംകൊണ്ട് മുരളുകയാണ്.

ഒരുതരം അലര്‍ച്ചയില്‍ ഒന്നും കേള്‍ക്കാതെ ഒന്നും അറിയാതെ മുഴക്കം മാത്രം. ആകാശം കണ്ടു കുന്നിന്‍മുകളില്‍നിന്നും ശബ്ദിക്കുന്നവന്‍ ഒരു പ്രതീക്ഷയാണ്.ലോകം മുഴുവനും അവനെ കേള്‍ക്കണം എന്ന പ്രത്യാശ.

എന്നാല്‍ ശബ്ദം മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതത്തെ അലോസരപ്പെടുത്തുന്നതാവുമ്പോള്‍ ശബ്ദിക്കുന്നവന്‍ ഒറ്റപ്പെടും. പ്രണയത്തിന്റെ മൗനം അവനെ ജീവിതത്തിലേക്ക് തിരിച്ചടുപ്പിക്കും. ജലസന്ധി ഒരൊഴുക്കാണ്. ജീവിതത്തിലേക്ക്, സത്യത്തിലേക്ക് നമ്മള്‍ ഒഴുകുകയാണ് - മധുപാല്‍.

പേജ്:115, വില :160. പ്രകൃതിക്ക് ചുറ്റുമുള്ളവ ജീവിതത്തെ പലതും അലോസരപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ ഈ പുസ്തകം വായിക്കപ്പെടേണ്ടതു തന്നെയാണ്.

Advertisment