Advertisment

ഒട്ടും സമയം കളയേണ്ട, വേഗം പഠിച്ചു തുടങ്ങിക്കോ! 2022-ല്‍ നിങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ചാകര; ഉദ്യോഗാര്‍ത്ഥികളെ ഇതിലേ, ഇതിലേ...!

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഓരോ പുതുവര്‍ഷവും പുത്തന്‍ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. 2022-ലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. സിവില്‍ സര്‍വീസ് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താം.

രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) ഗ്രൂപ്പ് ഡി പരീക്ഷ 2022-ല്‍ നടത്തുമെന്ന്‌ വ്യക്തമായിരിക്കുകയാണ്. ആര്‍ആര്‍ബി എന്‍ടിപിസിയുടെ രണ്ടാം ഘട്ട പരീക്ഷയും 2022-ന്റെ തുടക്കത്തിലുണ്ടാകും. പ്രധാനപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങളിലൂടെ...

യുപിഎസ്‌സി സിഎസ്ഇ 2022 & യുപിഎസ്‌സി ഐഎഫ്എസ് 2022

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ 2022-ലെ റിക്രൂട്ട്‌മെന്റ് പരീക്ഷാ കലണ്ടര്‍ അനുസരിച്ച്, സിവില്‍ സര്‍വീസസ് പ്രിലിംസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിംസ് എന്നിവയ്ക്ക് ഫെബ്രുവരി രണ്ടോടെ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ പരീക്ഷകളുടെ രജിസ്‌ട്രേഷനും ആരംഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആയിരിക്കും. പ്രിലിമിനറി പരീക്ഷകള്‍ ജൂണ്‍ അഞ്ചിന് നടക്കും. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 16-നും, ഐഎഫ്എസ് മെയിന്‍ പരീക്ഷ നവംബര്‍ 20-നും നടത്തും.

യുപിഎസ്‌സി എന്‍ഡിഎ & യുപിഎസ്‌സി സിഡിഎസ്

സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് എന്‍ഡിഎ (നാഷണല്‍ ഡിഫന്‍സ് അക്കാദമി), സിഡിഎസ് (കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്) പരീക്ഷകള്‍ ഒരുക്കുന്നത്. ഈ പരീക്ഷകള്‍ക്കുള്ള അപേക്ഷ പ്രക്രിയ ഡിസംബര്‍ 22-ന് ആരംഭിച്ചു. 2022 ജനുവരി 11 വരെ അപേക്ഷിക്കാം. ഏപ്രില്‍ 10ന് പരീക്ഷ നടത്തും. അതേസമയം, എന്‍ഡിഎ, സിഡിഎസ് എന്നിവയുടെ രണ്ടാം പരീക്ഷയ്ക്കുള്ള അപേക്ഷ പ്രക്രിയ മെയ് 18 മുതല്‍ ജൂണ്‍ 14 വരെ നടത്തും. സെപ്റ്റംബര്‍ നാലിനായിരിക്കും ഈ പരീക്ഷ.

ആര്‍ആര്‍ബി ഗ്രൂപ്പ് ഡി

രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആര്‍ആര്‍ബി ഒടുവില്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതല്‍ പരീക്ഷ ആരംഭിക്കുമെന്നാണ് വിവരം.

പല ഘട്ടങ്ങളിലായി പരീക്ഷ നടത്തും. പരീക്ഷ ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ആര്‍ആര്‍ബികളുടെ ഔദ്യോഗിക, പ്രാദേശിക വെബ്‌സൈറ്റുകളില്‍ പരീക്ഷാ കേന്ദ്രവും, തീയതിയും ലഭ്യമാക്കും. , ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളും പരീക്ഷയ്ക്ക് 4 ദിവസം മുമ്പ് നൽകും.

നേരത്തെ, അപേക്ഷാ ഫോമിലെ തിരുത്തലിനുള്ള ലിങ്ക് 2021 ഡിസംബർ 15 മുതൽ 26 വരെ ആര്‍ആര്‍ബി ഉദ്യോഗാർത്ഥികൾക്കായി ലഭ്യമാക്കിയിരുന്നു.

ആര്‍ആര്‍ബി എന്‍ടിപിസി സിബിടി 2

ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കൊപ്പം, നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എന്‍ടിപിസി) പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി നടത്തുന്ന രണ്ടാം ഘട്ട പരീക്ഷയുടെ തീയതികളും ആര്‍ആര്‍ബി പ്രഖ്യാപിച്ചു. രണ്ടാം ഘട്ട പരീക്ഷ ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 18 വരെ നടത്തും. ഇതിലൂടെ ആകെ 35,208 എൻടിപിസി തസ്തികകളിലേക്ക് നിയമനം നടത്തും.

ഒന്നാം ഘട്ട പരീക്ഷ 2020 ഡിസംബര്‍ 28 മുതല്‍ 2021 ജൂലൈ 31 വരെ ഏഴ് ഘട്ടങ്ങളിലായി നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒടുവില്‍ 2021 ജനുവരി 15-നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് ആര്‍ആര്‍ബി വ്യക്തമാക്കി.

എസ്എസ്‌സി പരീക്ഷ കലണ്ടർ 2022

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) 2022 ലെ വരാനിരിക്കുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ താൽക്കാലിക ഷെഡ്യൂളും പുറത്തിറക്കി.സിജിഎല്‍, സിഎച്ച്എസ്എല്‍, എംടിഎസ്, സ്റ്റെനോഗ്രാഫര്‍, ജിഡി കോണ്‍സ്റ്റബിള്‍ തുടങ്ങി നിരവധി റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ തീയതി കമ്മീഷൻ പ്രഖ്യാപിച്ചു.

എസ്എസ്‌സി സിജിഎല്‍ & സിഎച്ച്എസ്എല്‍

എസ്‌എസ്‌സി പുറത്തിറക്കിയ പരീക്ഷ കലണ്ടർ അനുസരിച്ച്, കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (എസ്‌എസ്‌സി സിജിഎൽ 2022), കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ ടയർ-1 (എസ്‌എസ്‌സി സിഎച്ച്എസ്എൽ 2022) എന്നിവയുടെ പരീക്ഷകൾ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. സിജിഎൽ അപേക്ഷാ പ്രക്രിയ 2021 ഡിസംബർ 23 മുതൽ ആരംഭിച്ചു. സിഎച്ച്എസ്എൽ അപേക്ഷാ പ്രക്രിയ 2022 ഫെബ്രുവരി 1 മുതൽ ആരംഭിക്കും.

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എസ്‌എസ്‌സി എംടിഎസ് 2022) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷ 2022 ജൂണിൽ നടക്കും. ഇതിനുപുറമെ, ജിഡി കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി പരീക്ഷ (എസ്‌എസ്‌സി ജിഡി കോൺസ്റ്റബിൾ പരീക്ഷ 2022) ജൂണിൽ നടത്തും.

Advertisment