13
Saturday August 2022
ദാസനും വിജയനും

നമ്മുടെ വിദ്യാഭ്യസ മന്ത്രി ഇടപ്പള്ളി സമരത്തിനെതിരെ സിനിമാ താരം ജോജുവിനനുകൂലമായി പോസ്റ്റിട്ടു കണ്ടപ്പോൾ സത്യത്തിൽ ആരോടൊക്കെയോ സഹതാപം തോന്നിപ്പോയി ! 111 രൂപ മുടക്കി നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അതില്‍ 40 രൂപയിലധികം ഖജനാവിലേയ്ക്ക് വാങ്ങുന്ന പിണറായി സര്‍ക്കാരിന്‍റെ സ്വന്തം സഖാക്കള്‍ക്ക് അല്ലെങ്കിലും ഈ സമരം അത്ര രുചിക്കാനിടയില്ല. താരത്തെ ഇറക്കി സമരം പൊളിക്കാന്‍ ശ്രമിച്ചവരുടെ ‘ചേതോവികാരം’ അപാരംതന്നെ ! എന്തായാലും കോൺഗ്രസുകാർക്ക് ഇനി സമാധാനിക്കാം, അണികളിൽ ജോജു ഉണർത്തിയ ഈ ആവേശം കെട്ടടങ്ങാതെ നോക്കിയാൽ സമരങ്ങള്‍ക്ക് ഇനി നല്ലകാലം – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Tuesday, November 2, 2021

കേരളപ്പിറവി കേരളം നന്നായി ആഘോഷിച്ചു. ജീവിതത്തിൽ ആദ്യമായി പൂഞ്ഞാർ മുഖ്യൻ പിസി ജോർജ്ജിനോട് ഇഷ്ടം തോന്നിയത് ഇപ്പോഴാണ്. ജോജു ജോർജ്ജ് എന്ന സിനിമാക്കാരനെ പച്ചക്ക് തെറി വിളിക്കാൻ കാണിച്ച ചങ്കൂറ്റത്തിന്.

” ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ജോജു ആശുപത്രിയിൽ കിടക്കുമായിരുന്നു ” അവനും കൂടി വേണ്ടിയാണല്ലോ അവർ സമരം ചെയ്തത് ”കണ്ടാൽ കള്ളു കുടിയനെ പോലെയാണ് അയാൾ പെരുമാറിയത് ” എന്തോ ലഹരി അയാളിൽ ഉണ്ടായിരുന്നു എന്ന തോന്നൽ സഖാക്കൾ ഒഴികെ ആർക്കും ഇല്ലാതില്ല.

എന്തായാലും കഴിഞ്ഞ ആറേഴു വർഷങ്ങളായി കോൺഗ്രസ്സ് പാർട്ടിയും യുഡിഎഫും ചെയ്തുവന്ന ഒരൊറ്റ സമരവും വിജയം കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ ഒരു സമരം കേരളസമൂഹം ചർച്ചയാക്കിയതിൽ പ്രസിഡന്റ് സുധാകരനും കൂട്ടരും നന്ദി പറയേണ്ടത് ജോജുവിന്‌ തന്നെയാണ്.

ജോജു ബഹളം വെച്ചില്ലായിരുന്നെങ്കിൽ മുൻപൊക്കെ പൊളിഞ്ഞു പോയ സമരങ്ങളിൽ ഒരു സമരം കൂടിയാകുമായിരുന്നു. ഇന്നിപ്പോൾ കുതിച്ചുയരുന്ന പെട്രോളിന്റെയും ഗ്യാസിന്റെയും ഡീസലിന്റെയും വിലക്കെതിരെ കോൺഗ്രസ്സ് പാർട്ടി എങ്കിലും സമരത്തിന് ഉണ്ടെന്നുള്ളത് ജനം തിരിച്ചറിഞ്ഞു.

കൂടാതെ സഖാക്കൾ കൂടി ഏറ്റെടുത്തതോടെ സമരം ഇനി അറിയാത്തവരായി ഇല്ല. സാധാരണയായി ചാനലുകളായ ചാനലുകളൊക്കെ ഇടതുപക്ഷ സർക്കാരിന് വേണ്ടിയും ബിജെപി സർക്കാരിനുവേണ്ടിയും ഏറാന്മൂളികൾ ആകുമ്പോൾ ഈ സമരം അവർക്ക് ജനങ്ങളിൽ എത്തിക്കാതിരിക്കാതെ വയ്യാതായി.


കൗണ്ടർ പോയിന്റുകളും പോയന്റ് ബ്ലാങ്കുകളും പണം വാങ്ങി ന്യുസ് കൊടുക്കുന്ന മോൺസൺ ചാനലുകളും ജോജിക്ക്‌ അനുകൂലമായോ പ്രതികൂലമായോ പറയാതെ വയ്യ എന്ന നിലക്കായി .


കേരളത്തിൽ ആദ്യമായി സമരമെന്ന ആഭാസം ജനങ്ങളിൽ അടിച്ചേൽപ്പിച്ച പാർട്ടിയായ സിപിഎം , കമ്പ്യുട്ടറിനെതിരെയും , പ്രീഡിഗ്രി ബോർഡിനെതിരെയും , സ്വാശ്രയ കോളേജിനെതിരെയും , പ്ലസ് ടുവിനെതിരെയും നവോദയ വിദ്യാലയങ്ങൾക്കെതിരെയും , വൈസ് ചാൻസലർക്കെതിരെയും , ഒരു വിദ്യാർത്ഥിക്കെതിരെയും സമരങ്ങൾ നടത്തിയ എസ്എഫ്ഐ , കേരളത്തിലെ തലസ്ഥാന നഗരി തൂറി നിറച്ചുകൊണ്ടും നിയമസഭയിൽ സർക്കസ് കാണിച്ചുകൊണ്ടും സമരം നടത്തിയവരിപ്പോൾ സ്വാതന്ത്ര്യ സമരത്തെ വരെ തള്ളിപ്പറയുന്ന അവസ്ഥയിലായിരിക്കുന്നു.

കേരളത്തിലെ കുറെ ഊച്ചാളി സിനിമാക്കാർ, വാളയാറിലെയും വണ്ടിപ്പെരിയാറിലെയും കുട്ടികളുടെ കണ്ണീരിനു വിലകല്പിക്കാത്തവന്മാർ ഇപ്പോൾ ജോജു ജോർജ്ജിന് വേണ്ടി ഹാഷ് ടാഗുമായി വരുമ്പോൾ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയാൽ അത് സ്വാഭാവികം മാത്രം.

ബഹുമാനപ്പെട്ട വിദ്യാഭ്യസ മന്ത്രി ജോജുവിനനുകൂലമായി പോസ്റ്റിട്ടു കണ്ടപ്പോൾ സത്യത്തിൽ സഹതാപം തോന്നിപ്പോയി. കള്ളു കുടിച്ചിട്ടില്ല എന്നാണല്ലോ പോലീസ് റിപ്പോർട്ട് വന്നത്.

അതൊക്കെ ജനം വിശ്വസിച്ചു എങ്കിലും മറ്റു മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ അത് മനസ്സിലാക്കാനുള്ള മെഷീൻ പോലീസിന്റെ കൈവശം ഉണ്ടാകുമോ ആവോ ?

അതെന്തായാലും ഈ താരത്തിന് ഈ റോഡ് ഷോ പതിവ് കലാപരിപാടിയാണ്. കഴിഞ്ഞ ആഴ്ച്ച ചാവക്കാട് ട്രാഫിക് ബ്ലോക്കിൽ ഒരു വിദ്യാർത്ഥിയോട് സാറ് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


എന്തായാലും കോൺഗ്രസുകാർക്ക് ഇനി സമാധാനിക്കാം , അണികളിൽ ജോജു ഉണർത്തിയ ഈ ആവേശം കെട്ടടങ്ങാതെ നോക്കിയാൽ സഖാക്കൾ കൂടുതൽ ക്യാപ്സ്യൂളുകൾക്കായി ബുദ്ധിമുട്ടേണ്ടി വരും.


ഇത്രേം ആയിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാതിരിക്കാൻ കാരണം അങ്ങനെയെങ്കിലും ഈ സമരത്തെ വിജയിപ്പിച്ചു കൊടുക്കേണ്ട എന്ന് കരുതിക്കാണും.

കേന്ദ്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റിട്ടും പെട്രോൾ വില കൂട്ടിയിട്ടും ശമ്പളം കൊടുക്കുമ്പോൾ കേരളം ശമ്പളം കൊടുക്കുന്നത് കള്ളും പെട്രോളും ഒക്കെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചിട്ടു തന്നെയാണ്.

ഈ പിടി കോൺഗ്രസ് ഒന്ന് ആഞ്ഞുപിടിച്ചാൽ വീഴാവുന്നതേയുള്ളൂ ഏതൊരു സിംഹാസനവും. ഗോവ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പോപ്പിനെ കാണാൻ പോകുന്ന പ്രധാന മന്ത്രിയും ചാനലുകാരെ കൂടെ കൂട്ടി മിന്നൽ പര്യടനങ്ങൾ നടത്തുന്ന മരുമോൻ മന്ത്രിയുമൊക്കെ ഭരിക്കുന്ന ഈ നാട്ടിൽ ഇനിയും ജോജുമാർ അവതരിക്കട്ടെ എന്നാശിക്കുന്നു.

വൈകുന്നേരമായാൽ രണ്ടെണ്ണമടിക്കണം എന്ന ചിന്തയിൽ മാത്രം ജീവിച്ചുപോകുന്ന ഒരു സമൂഹത്തിൽ ഇനിയും സമരങ്ങൾ നടത്തിയില്ലെങ്കിൽ അഹങ്കാരികൾ നാട് മുടിക്കും. അവർ ഇപ്പോഴേ പാവപ്പെട്ട ജനതയുടെ തലച്ചോറിലേക്ക് വിഷം കുത്തിനിറച്ചു കൊണ്ടിരിക്കുന്നു.

മനുഷ്യനാകണം … മനുഷ്യരാകണം … , എന്ന ഒറ്റ ചിന്തയിൽ

പെട്രോൾ വിലയിൽ പ്രതിഷേധിച്ചുകൊണ്ട് ഡ്രൈവർ ദാസനും
വൈകുന്നേരം രണ്ടെണ്ണമടിച്ചുകൊണ്ട് സിനിമാക്കാരൻ വിജയനും

Related Posts

More News

തിരുവനന്തപുരം: മന്ത്രിമാർക്കെതിരായ സിപിഎം വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. എങ്കിലും മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായി വിമർശനങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ പെരുമാറ്റത്തിൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ഓഫിസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുത്. ഓഫിസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ […]

പാലക്കാട്: തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം. പട്ടാമ്പി നഗരത്തിലെ റോഡ് തകര്‍ച്ചയിലാണ് കരിമ്പുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയില്‍ െകട്ടിനിന്ന വെള്ളത്തില്‍ കുളിച്ചത്. കുഴിയില്‍ വാഴ നട്ടും പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടി. പാലക്കാട് – ഗുരുവായൂർ സംസ്ഥാന പാതയിലെ പട്ടാമ്പി ഭാഗത്തെ റോഡുകൾ മഴ കനത്തതോടെ പൂര്‍ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതൽ മേലെ പട്ടാമ്പി ജംക്‌ഷൻ വരെയുള്ള ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു. റോഡിലെ കുഴികൾ അടയ്ക്കണമെന്നും ജനങ്ങൾക്കുണ്ടാക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് […]

പാലക്കാട്: ജില്ല ആശുപത്രിയിലെ പ്രസവാനന്തര വാർഡിൽ ചുടുവെള്ളം കിട്ടാതെ പ്രസവിച്ച അമ്മമാരും കൂട്ടു ഇരുപ്പുക്കാരും ബുദ്ധിമുട്ടുന്നതായി പരാതി. പ്രസവിച്ചവർക്ക് കൂടുതലും ചുടുവെള്ളം ആവശ്യമായിരിക്കെ അധികൃതർ ശ്രദ്ധിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു. ഒരു ബക്കറ്റ് വെള്ളം ഇരുപത്തിയഞ്ചു രൂപ കൊടുത്ത് പുറമേ നിന്നും വാങ്ങി കൊണ്ട് വന്ന് ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും കൊണ്ടു പോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സിസേറിയനിലൂടെപ്രസവിച്ചുവരാണ് രണ്ടാം നിലയിലുള്ളത്. കൂടെ ഒരാൾക്കേ നിൽക്കാൻ പാടുള്ളൂ. അതിൽ പലരും പ്രായമായവരാണ്. അവർക്ക് വെള്ളം കൊണ്ടുവരികയെന്നത് ഏറെ […]

കൊച്ചി: ‘ന്നാ താന്‍ കേസ്‌കൊട്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള. ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് നല്‍കിയത് എന്ന് സന്തോഷ് ടി. കുരുവിള സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.. സന്തോഷ് ടി. കുരുവിളയുടെ വാക്കുകൾ: ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് മുഹമ്മദ്‌ റിയാസ് ഇന്ന് നൽകിയത്. […]

രണ്ടാം വാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്ത ‘ടു മെൻ’ എന്ന ചിത്രത്തിന് വൻ സ്വീകാര്യത. പ്രവാസ ഭൂമിയിൽ നിന്നുകൊണ്ട് ത്രില്ലർ സ്വഭാവത്തിൽ ഉള്ള കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷർക്കും രസിക്കുന്നുണ്ട്. നിരവധി ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് യുഎഇ, ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ലഭിച്ചു. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രതേക ഷോകളും സംഘടിപ്പിച്ചു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ‘ടു മെൻ’ കേരളത്തിൽ രണ്ടാം വാരം പ്രദർശിപ്പിക്കുന്നുണ്ട്. […]

പാലായിൽ മിനി മാരത്തണിൽ പങ്കെടുക്കാനെത്തിയ ഒളിംപ്യൻ പിടി ഉഷ ജോസ് കെ മാണി എംപിയുടെ വീട് സന്ദർശിച്ചു. പ്രഭാത ഭക്ഷണവും കഴിച്ച് ഒരു മണിക്കൂറോളം സമയം ജോസ് കെ മാണിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് പിടി ഉഷ മടങ്ങിയത്. എംപി യുടെ ഭാര്യ നിഷ, അമ്മ കുട്ടിയമ്മ, മകൾ പ്രിയങ്ക എന്നിവർ ചേർന്ന് പിടി ഉഷയെ സ്വീകരിച്ചത്. തന്റെ വീട്ടിൽ വൈദ്യുതി എത്തിയത് കെഎം മാണിയുടെ കാലത്താണെന്ന് പിടി ഉഷ ഓർത്തെടുത്തു. ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് മാണി […]

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമം​ഗലത്തെ വീടിന് മുന്നിൽ പതാക ഉയർത്തി സുരേഷ് ​ഗോപിയും കുടുംബവും. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സുരേഷ് ഗോപിയും ഭാര്യ രാധികയുമാണ് പതാക ഉയർത്തിയത്. 1999 കളിൽ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമാണ് അവരുടെ […]

വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വിഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. കൂറ്റൻ മൂർഖനിൽ നിന്നാണ് കുട്ടി അഭുതകരമായി രക്ഷപെടുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നു. പാമ്പിനെ കണ്ടതും അവൻ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം പാമ്പ് പത്തിവിടർത്തി ആക്രമിക്കാൻ ഒരുങ്ങുന്നു. എന്നാൽ അമ്മ അവസരോചിതമായി കുട്ടിയെ രക്ഷിക്കുന്നു. വിഡിയോ ഇതിനോടകം നിരവധി പേരാണ് […]

കൃത്യ സമയത്ത് ഉറങ്ങാന്‍ കഴിയാത്തത് അല്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാത്തത് എല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. കൃത്യസമയത്ത്, കൃത്യമായ രീതിയില്‍, ആവശ്യത്തിന് ഉറങ്ങാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഉറക്കത്തിനായി ഒരു സമയം ചിട്ടപ്പെടുത്തുക ദിവസവും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറക്കത്തിനായി മാറ്റിവെക്കുക. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഉറക്കത്തിന്റെ അളവ് കുറഞ്ഞത് ഏഴ് മണിക്കൂറാണ്. നല്ല വിശ്രമം ലഭിക്കാന്‍ മിക്കവര്‍ക്കും എട്ട് മണിക്കൂറോളം ഉറങ്ങേണ്ടിവരും. അവധി ദിവസങ്ങളും മറ്റും ഉള്‍പ്പെടെ എല്ലാ ദിവസവും ഒരേ […]

error: Content is protected !!