Advertisment

എഴുപത്തൊന്നുകാരന്‍ 31 കാരനായി അഭിനയിക്കുന്നത് കാണാന്‍ വിധിക്കപ്പെട്ട പ്രേഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പഴയ തയ്യല്‍ക്കാരന്‍ നായകന്‍ ! കുറുപ്പായി ദുല്‍ഖറും മിന്നല്‍ മുരളിയായി ടൊവിനോയും കളം നിറഞ്ഞു. മരിക്കാര്‍ ചെയ്ത പ്രിയദര്‍ശന്‍ മലയാള പ്രേഷകര്‍ 80 -കളിലെ ചിന്താഗതിക്കാരല്ലെന്നത് മറന്നുപോയപ്പോള്‍ ലാലേട്ടന്‍റെ കാര്യം പറയാനേയില്ല ! ഇന്ദ്രന്‍സും ഒടിടിയുമൊക്കെ വിപ്ലവം സൃഷ്ടിച്ച 2021 -ലെ മലയാള സിനിമ - ദാസനും വിജയനും വിലയിരുത്തുന്നു

New Update

publive-image

Advertisment

ഒരു മാതിരി അഴകൊഴമ്പൻ സിനിമകളുമായി ഇക്കൊല്ലവും നമ്മെ വിട്ടു പോയിക്കൊണ്ടിരുന്നു . എഴുപത്തിയൊന്ന് വയസുകാരൻ മുപ്പത്തിയഞ്ചു വയസുള്ള നായകനായി അഭിനയിക്കുന്നത് കാണാനുള്ള വിധി മലയാളിക്ക് സ്വന്തമായിരുന്നു.

ഈ കാലഘട്ടത്തിൽ ഒരു സാധാരണക്കാരൻ അഭിനയിച്ച ഒരു സാധാരണ സിനിമയെ മലയാളി നായകന്റെയും സംവിധായകന്റെയും നിര്മ്മാതാവിന്റെയും ജാതി നോക്കാതെയും മതം നോക്കാതെയും നിറം നോക്കാതെയും പാർട്ടി നോക്കാതെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിൽ കുറച്ചൊക്കെ നന്മ ഇപ്പോഴും മലയാളിയിൽ ബാക്കി നിൽക്കുന്നു എന്ന് വേണം കരുതുവാൻ.

സാധാരണ ഒരു തയ്യൽക്കാരൻ ആയിരുന്ന ഇന്ദ്രൻസ് എന്ന പാവത്തിന്റെ പാർട്ടി ഇടതുപക്ഷം ആണെങ്കിലും അതൊന്നും വകവെക്കാതെ ഹോം എന്ന സിനിമയെ ജനം സ്വീകരണമുറിയിലേക്ക് സ്വീകരിച്ചപ്പോൾ ചെറിയ സിനിമകൾ മാത്രം എടുത്തുജീവിക്കുന്ന കുറെ പേർക്ക് പുത്തനുണർവ് പകരുവാൻ ആ സിനിമക്കായി.

അതുപോലെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയവയായിരുന്നു 'തിങ്കളാഴ്ച നിശ്ചയവും' 'ഗ്രെറ്റ് ഇന്ത്യൻ കിച്ചൻ' 'ഓപ്പറേഷൻ ജാവ' 'സുമേഷ് & രമേഷ്' 'മധുരം' 'അജഗജാന്തരം' പോലുള്ള കൊച്ചു സിനിമകൾ.

publive-image

മാലിക്ക് എന്ന സിനിമയിൽ ബീമാപ്പള്ളി വെടിവെപ്പിനുണ്ടായ സാഹചര്യവും അതിലുൾപ്പെട്ട വ്യക്തിത്വങ്ങളെയും പറയാതെ പറഞ്ഞപ്പോൾ ഫഹദ് ജീവിക്കുകയായിരുന്നു.

ആ സംഭവവികാസങ്ങളിൽ രാഷ്ട്രീയ കളികൾ അറിയാതെയും മനസിലാക്കാതെയും പെട്ടുപോയ യഥാർത്ഥ മാലിക്ക് ഇപ്പോൾ പരപ്പന അഗ്രഹാരയിലും പ്രാർതഥനകളുമായി ജീവിതം തള്ളിനീക്കുമ്പോൾ യഥാർത്ഥ വില്ലൻ മരണത്തിന് കീഴടങ്ങി.

സാധാരണക്കാർ രാഷ്ട്രീയം വശമില്ലാതെ രാഷ്ട്രീയക്കാരുടെ വാക്കുകൾ അനുസരിച്ചു പ്രവർത്തിച്ചാൽ വലിയ വലിയ ചതിക്കുഴികളിൽ വീഴാമെന്നുള്ളതിന്റെ നഗ്നസത്യമാണ് മാലിക്ക് നമ്മെ അറിയിച്ചത്.

publive-image

''ജോജു''എന്ന സിനിമ പാലത്തായി കൊലപാതകങ്ങളുമായി താരതമ്യ പെടുത്താമെങ്കിലും സിനിമ അതിനേക്കാൾ ലേശം കടുപ്പമായി പോയോ എന്നൊരു തോന്നൽ. ഫഹദിന്റെ അഭിനയലഹരി ശരിക്കും വിനിയോഗിച്ച സിനിമ മോശമായിരുന്നില്ല.

പക്ഷെ മോശമാക്കിയത് ''നായാട്ട് '' എന്ന ഒരുഗ്രൻ സിനിമയിൽ അഭിനയിച്ചുകൊണ്ട് ജനപ്രീതി നേടിയ ജോജു എന്ന നടൻ കൊച്ചിയിൽ കാണിച്ചു കൂട്ടിയ പേക്കൂത്തുകളാണ്. സമരം കൊണ്ട് മാത്രമുണ്ടായ കേരളത്തിൽ സമരം കൊണ്ട് മാത്രം ജീവിക്കുന്ന കേരളത്തിൽ സമരത്തിനെതിരെ വലിയ കുളാണ്ടർ ആകുവാൻ ജോജു ശ്രമിച്ചത് ഒരു മാതിരി പണിയായിപ്പോയി.

ചുരുളിയിൽ ജോജു പറഞ്ഞത് ജോജുവിനെ തിരിച്ചു പറയാൻ തോന്നിയ നിമിഷങ്ങൾ.

കഴിഞ്ഞ കൊല്ലം അയ്യപ്പനും കോശിയിലും തകർത്താടിയ പൃഥ്വിരാജ് 'കുരുതി'യിലും 'കോൾഡ് കേസിലും' അഭിനയിച്ചു എന്ന് മാത്രമേ പറയുവാനാകൂ. 'കോൾഡ് കേസ്' എന്ന സിനിമയോ 'ദി പ്രീസ്റ്റ് ' എന്ന സിനിമയോ ഏതെങ്കിലും ഒന്ന് മാത്രം കണ്ടാൽ മതിയാകും. കഥയൊക്കെ ഏതാണ്ട് എല്ലാം ഒന്നുതന്നെയാണ്.

publive-image

ദിലീപിന്റെ ജീവിതത്തിൽ ഏഴരശനിയാണെന്നാണ് തോന്നിപോകുന്നത്. രാമലീലക്ക് ശേഷം തരക്കേടില്ലാത്ത ഒരു സിനിമ ദിലീപിൽ നിന്നും പിറന്നിട്ടില്ല.


പക്ഷെ ദിലീപ് ഒരു നല്ല കുടുംബനാഥനും കുടുംബ സ്നേഹിയും ആണെന്ന് ഈയിടെ കാവ്യാമാധവനിൽ പിറന്ന 'മഹാലക്ഷ്മിയെ' തോളിൽ കിടത്തുമ്പോഴും മഞ്ജുവിൽ പിറന്ന 'ലക്ഷ്മിയെ ' കൂടെ കൊണ്ട് നടക്കുമ്പോഴും തോന്നാതെയില്ല. 'കേശു വീടിന്റെ നാഥൻ' ചിലപ്പോൾ പഴയ ദിലീപിനെ നമ്മുക്ക് തിരിച്ചു തന്നേക്കാം.


''വെള്ളം'' എന്ന സിനിമയിൽ വെള്ളമടിക്കാരനായി വിലസിയ ജയസൂര്യയും , 'ഭീമന്റെ വഴി'യിൽ വെള്ളമടിച്ചു പൂശുമ്പോൾ സുഖം കിട്ടുമെന്ന് തെളിയിച്ച കുഞ്ചാക്കോ ബോബനും, കാണക്കാണെ യിലൂടെ മലയാളിയുടെ മനം കവർന്ന സൂരജ് വെഞ്ഞാറമ്മൂടും, 'സുമേഷ് & രമേഷി'ലൂടെ ശ്രീനാഥ്‌ ഭാസിയും ബാലു വർഗീസും , 'കുറിപ്പി'ലെ പോലീസ് ഓഫീസറിലൂടെ ഇന്ദ്രജിത്തും തങ്ങളുടെ സീറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞു.

പ്രേക്ഷകർ ഏറെ കൂവലുകളോടെ വരവേറ്റ 'കാവലി'ലൂടെ സുരേഷ് ഗോപിയും അതുപോലെ ജയറാമും മലയാളസിനിമയിൽ നിന്നും ഔട്ട് ആയതുപോലെയാണ് പ്രേക്ഷകർ എഴുതിത്തള്ളുന്നത്.

'കനകം മൂലം കാമിനി മൂലം കലഹം' എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും നിവിൻ പോളിയുടെതായി ഒരുഗ്രൻ സിനിമ തയാറായി കഴിഞ്ഞിരിക്കുന്നു. കോവിഡ് കാലത്ത് സുകുമാരൻ നിർമിച്ച രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന സിനിമ ഈ ഡിസംബറിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു.

പക്ഷെ കടലുമായി ബന്ധപ്പെട്ട മറ്റൊരു ബ്രഹ്മാണ്ഡ സിനിമ എട്ടുനിലയിൽ പൊട്ടിയപ്പോൾ പ്രേക്ഷക മനസിനെ പരീക്ഷിക്കാതെ സിനിമ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു . കൂടാതെ റോഷൻ ആൻഡ്‌റൂസിന്റെ ഒരു നല്ല സിനിമയും നിവിനായി കാത്തിരിക്കുന്നുണ്ട്.


ദുൽഖർ സൽമാൻ നല്ല ഒരു പയ്യനാണ്. 'കുറുപ്പ് ' നല്ല ഒരു സിനിമയുമാണ്. കുറുപ്പ് സിനിമയിൽ ദുൽഖർ തന്നെക്കൊണ്ട് ആവുന്നത്ര നന്നായി അഭിനയിച്ചിട്ടുമുണ്ട്. പക്ഷെ കുറുപ്പിന്റെ വയസും പക്വതയും ദുൽഖറിൽ പ്രതിഫലിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


അച്ചടക്കമുള്ള സ്ക്രിപ്റ്റും സംവിധാനശൈലിയും ലൊക്കേഷനുകളും പണമൊഴുക്കും സിനിമയെ അത്യുഗ്രൻ ആക്കിയെങ്കിലും ഒരു പക്വത കുറവ് പ്രേക്ഷകർക്ക് ഫീൽ ചെയ്തുവോ എന്ന് തോന്നിപോകുന്നു. അതുപോലെ പണം വാരിപ്പടങ്ങളിൽ കുറുപ്പ് മലയാളിയെ ഏറെ രക്ഷിച്ചിരിക്കുന്നു.

publive-image

സിനിമയെ മലയാളി പ്രേക്ഷകർ ആഗോളതലത്തിൽ സ്വീകരിച്ചപ്പോൾ കോവിഡ് കാരണം വിസ്മൃതിയിലായിരുന്ന മലയാള സിനിമയെ രണ്ടാമതും ജനങ്ങളിൽ ആവേശമുണ്ടാക്കുവാൻ കുറുപ്പിന് സാധിച്ചു എന്നതിൽ ദുൽഖറിന് അഭിമാനിക്കാം.

റോഷൻ ആൻഡ്‌റൂസ് ബോബി സഞ്ജയ് സഖ്യത്തിന്റെ പ്രതീക്ഷയായ 'സല്യൂട്ട് ' ദുൽഖറിന്റേതായി ഇറങ്ങുമ്പോൾ ഇനിയും ഉയരങ്ങൾ താണ്ടുവാനാകും.


എന്തൊക്കെ തന്നെയായാലും ദുൽഖറിന്റെ വാപ്പ, സാക്ഷാൽ മമ്മുട്ടി എന്ന മഹാനടൻ 'ദി പ്രീസ്റ്റ് ' എന്ന സിനിമയിൽ അഭിനയിക്കുവാൻ പാടില്ലായിരുന്നു. 'പട്ടണത്തിൽ ഭൂതം' എന്ന സിനിമപോലെ ആർക്കെങ്കിലും തോന്നിപ്പോയാൽ അത്ഭുതപ്പെടേണ്ടതില്ല.


'ദി വൺ' എന്ന സിനിമ തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ മുഖ്യമന്ത്രിയെ വെളുപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായുണ്ടാക്കിയതെന്ന് കരുതി ആശ്വസിക്കാം. അത്രക്കും മോശമല്ലാതിരുന്നിട്ടും സിനിമ വിജയിപ്പിക്കുവാൻ പ്രതിപക്ഷം മെനക്കെട്ടില്ല എന്ന് വേണം കരുതുവാൻ.

പഴയ കാലം ആയിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാക്കി പടം വിജയിപ്പിക്കുമായിരുന്നു. ഇനിയിപ്പോൾ 'ഭീഷ്മപർവം' 'പുഴു' 'സിബിഐ 5' 'ബിലാൽ' പിന്നെ 'നൻ പകൽ നേരത്തു മയക്കം' എന്നിവയാണ് ഒരുങ്ങുന്നത്.

മമ്മുട്ടി എന്ന നടനോടുള്ള അടുപ്പവും സ്നേഹവും ബഹുമാനവും ഒക്കെ നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ. പണത്തിനോടുള്ള അമിതമായ അഭിനിവേശം അവസാനിപ്പിച്ചുകൊണ്ട് അത് സിനിമക്കായി പ്രായോഗിക്കൂ. വർഷത്തിൽ ഒന്നോ രണ്ടോ നല്ല സിനിമകൾ ചെയ്യൂ ഇക്കാ.

ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. എക്കാലവും ആരുടെയങ്കിലും കൈപ്പിടിയിൽ ആയിരിക്കും ആ മഹാനടനും. ഇക്കൊല്ലത്തെ ഏറ്റവും നല്ല ഹിറ്റ് സിനിമയായ 'ദൃശ്യം 2' അദ്ദേഹത്തിൽ നിന്നും മലയാളിക്ക് സമ്മാനമായി കിട്ടി.

ഓടിപി എന്ന് മാത്രം കേട്ട് പരിചയപ്പെട്ട മലയാളിക്ക് 'ഓടിടി' എന്താണെന്ന് മനസിലാക്കിക്കൊടുത്ത സൂപ്പർ ഹിറ്റ് സിനിമ. മലയാള സിനിമയുടെ യശസ്സ് ജപ്പാനിലും യൂറോപ്പിലും മറ്റുള്ള ഭാഷകളിലും ഉയർത്തിയ ആ ദൃശ്യാവിഷ്ക്കാരത്തിന് ശേഷം ദേ വരുന്നു 'മരിക്കാർ എന്ന അറബിക്കടലിന്റെ സിംഹം'.


പ്രിവ്യു കണ്ടപ്പോൾ തന്നെ ബിനാമിയായ സൃഷ്ടാവിനും സംവിധായകനും സിനിമ 'പൊളി' ആണെന്ന് മനസ്സിലാകുകയും വിവാദങ്ങൾ ഉയർത്തി മലയാളിയെ പറ്റിക്കാം എന്നും കരുതി. പക്ഷെ ബെട്ടിയിട്ട ബായതണ്ട് പോലെ സിനിമ മൂക്കും കുത്തി വീണപ്പോൾ വിഷമിച്ചത് ലാലേട്ടനെ സ്നേഹിച്ച ലക്ഷക്കണക്കിന് ആരാധകരാണ്. കുറെ ആരാധകർ സിനിമയെ എങ്ങനെയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.


ഒരു സിനിമ എടുക്കുമ്പോൾ മലയാളി പ്രേക്ഷകർ എൺപതുകളിലെ ചിന്താഗതിക്കാരല്ല എന്നുകൂടി ആന്റണി പെരുമ്പാവൂരും പ്രിയനും അതുപോലെയുള്ള പഴഞ്ചൻ സംവിധായകർ ഒക്കെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മരിക്കാർ എന്ന സിനിമക്ക് മുന്നൂറിൽ പരം കോടികൾ ലാഭം കൊയ്യുമെന്നും ആ പണം കൊണ്ട് ദുബായിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ വാങ്ങാമെന്നൊക്കെയുള്ള ചർച്ചകളും ഡീലുകളുമൊക്കെയാണ് മലയാളി പ്രേക്ഷകർ തകർത്തു കളഞ്ഞത്. അതുകൊണ്ടായിരിക്കാം ലാലേട്ടന്റെ സ്വന്തം പ്രോജക്ടായ ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറിയതും.


ഇന്നിപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇരിങ്ങാലക്കുടക്കാരൻ ടോവിനോ തോമസിന്റെ 'മിന്നൽ മുരളി 'മലയാളസിനിമയെ ലോകോത്തര വിപണിയിലേക്ക്‌ എത്തിച്ചിരിക്കുകയാണ്.


ഒടിടിയുടെ ചരിത്രം കുറിച്ചിരിക്കുന്ന മിന്നൽ മുരളി ആമസോൺ പ്രൈമിന്റെ

റെക്കോർഡുകൾ തകർത്തുകൊണ്ട് ട്രെൻഡിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായും ലോകത്തിൽ ആദ്യത്തെ പത്തിലും സ്ഥാനം പിടിക്കുമ്പോൾ

ഈ സിനിമ തിയറ്ററിൽ കൂടി ഇറങ്ങുകയാണെങ്കിൽ മുന്നൂറിന് മേലെ കോടികൾ വാരാമായിരുന്നു എന്നാണ് നിഗമനം.

മറ്റുള്ള ഭാഷക്കാർ വരെ മിന്നൽ മുരളിയേയും ടോവിനോയെയും ഗുരു സോമസുന്ദരത്തിനെയും രണ്ടു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.


ഏകദേശം അയ്യായിരം കോടിയോളമാണ് 160 സിനിമകളിലൂടെ മലയാളത്തിൽ പൊടി പൊടിച്ചത്. അതിൽ എഴുപതോളം സിനിമകൾ ആരോരുമറിയാതെ കലായവനികകൾക്കുള്ളിൽ മറഞ്ഞുപോയി.


രാഷ്ട്രീയത്തിൽ കാലെടുത്തുവെച്ച കുറെ സിനിമാക്കാരെ ജനം ഉപേക്ഷിക്കുന്ന കാഴ്ച്ചകൾ കാണാറായപ്പോൾ ഉന്നതിയിൽ ഉണ്ടായിരുന്ന കുറെ സംവിധായകരും അടിതെറ്റുന്ന കാഴ്ചകൾ കാണുവാനായി.

രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ് ഗോപിയും, മുകേഷും, ഗണേഷും, ഇന്നസെന്റും, സലിം കുമാറും, ധർമജനും, ജയറാമും, കൊല്ലം തുളസിയും, ഭീമൻ രഘുവും ഒക്കെ ഇപ്പോൾ അവസരങ്ങൾക്കായി കാത്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ് .

എന്തൊക്കെ തന്നെയായാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ എന്ന ഉറപ്പിന്മേൽ സംവിധായകൻ ദാസനും സിനിമക്കായി ജീവിതം ഉഴിഞ്ഞുവെച്ച ലൈറ്റ് ബോയ് വിജയനും

Advertisment