Advertisment

വിവാഹ ദിവസം ഇടാൻ കൂട്ടുകാരന്റെ ചെരിപ്പ് കടം വാങ്ങിയ ഗഫൂർക്ക ദോസ്ത് പിന്നീട് ലോകം അറിയുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വരെയെത്തി. മലയാള സിനിമ മാമുക്കോയയ്ക്ക് നൽകിയ വണ്ടി ചെക്കുകളുടെ കണക്കുകൂട്ടിയാൽ എത്രയോ വലിയ കോടീശ്വരനാകുമായിരുന്നു അദ്ദേഹം. എന്നിട്ടും ആരോടും കലഹിച്ചില്ല, ഒരു പരാതിപോലും പറഞ്ഞില്ല, മരണം വരെ അദ്ദേഹവും ഇപ്പോൾ ആ കുടുംബവും. എങ്കിലും ഒരു നന്ദികേട് ? - ദാസനും വിജയനും

New Update

publive-image

Advertisment

സ്വന്തം വിവാഹനാളിൽ ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ കാലിൽ ചെരുപ്പില്ല. ഇനി അതൊരു കുറവാകേണ്ടെന്നു കരുതി അയല്പക്കത്തെ കൂട്ടുകാരന്റെ ചെരുപ്പ് കടം വാങ്ങിഇട്ടു. അതൊരു കുറവായി കണ്ടില്ല, അന്ന് അതായിരുന്നു സാഹചര്യവും.

ആ വിനയം ജീവിതത്തിലുടനീളം പാലിച്ച മലയാളത്തിന്റെ സുൽത്താൻ ഗഫൂർക്ക ദോസ്ത് എന്ന മാമുക്കോയ സാഹിബിന്റെ മരണവാർത്ത മലയാളികളിൽ ഏറെ വേദനയുണ്ടാക്കി.

ഇഷ്ടപ്പെട്ടിരുന്ന രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിലോ, പ്രതിനിധാനം ചെയ്തിരുന്ന മതത്തിന്റെ പേരിലോ അർഹിച്ചിരുന്ന ഒരു വിട വാങ്ങലിനായില്ല എന്നത് കോഴിക്കോട്ടുകാർ പച്ചയായി പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ നന്മയുള്ള മക്കൾ അതിനൊന്നും പ്രാധാന്യം കൊടുത്തില്ല.

പാവപ്പെട്ടവനായി ജനിച്ച ഗഫൂർക്ക ദോസ്ത് മരിക്കുമ്പോൾ പക്ഷേ മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും സമ്പന്നനായിരുന്നു.

ശരിക്കും ഇതാണ് കേരളം. ഇവരാണ് കേരളത്തിന്റെ മക്കൾ. നനഞ്ഞിടം കുഴിക്കുന്നവർ. ഒരു മാസത്തിനുള്ളിൽ നടന്ന രണ്ടു മരണങ്ങളിൽ

രണ്ടു സദ്യ വിളമ്പിയവർ. മലയാള സിനിമയിൽ എല്ലാവർക്കും തിരക്കോട് തിരക്ക് തന്നെയാണ്.


പക്ഷെ വേണമെന്ന് വെച്ചാൽ ചക്ക വേരിലും കായ്ക്കും എന്ന് പറഞ്ഞതുപോലെ ഇന്നത്തെ ലോകത്ത് എല്ലാ യാത്രാ സൗകര്യങ്ങളും ഉള്ളിടത്ത് എന്തുകൊണ്ട് ചിലർക്ക് മാത്രം ചിലരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ ആകുന്നില്ല എന്നത് അവരും ഓർക്കുന്നത് നല്ലതായിരിക്കും.


മലയാളസിനിമയുടെ ഒരു സെറ്റിൽ ഇരുപതും മുപ്പതും ദിവസങ്ങൾ തമാശകളും പാട്ടും ബഹളവുമായി ചിലവഴിച്ച മാമുക്കോയ പോലെയുള്ള നന്മമരങ്ങൾ വീഴുമ്പോൾ തിരിഞ്ഞുനോക്കുവാൻ ആളില്ലാതെ വരുന്നത് കേരളത്തിന്റെ ഒരു തിന്മയായിട്ടേ കാണാനാവൂ. അങ്ങനെ എത്രകാലം ഒരുമിച്ചു പ്രവർത്തിച്ചയാൾ !

ഒരാളോടും അനാവശ്യമായി തർക്കിക്കാതെ ഒരാളെയും അനാവശ്യമായി കളിയാക്കാതെ പിണങ്ങാതെ ജീവിച്ചു പോന്നിരുന്ന മാമുക്കോയ എന്ന മലബാറുകാരനോട് ഇങ്ങനെ ചെയ്യാമെങ്കിൽ പിന്നെ കെപിഎസി ലളിത പറഞ്ഞത് അക്ഷരം പ്രതി ശരിയായി വരുന്നു.

ഇന്നസെന്റ് ഒരു സൂത്രക്കാരൻ ആയതുകൊണ്ടും അവിടെ ചാനലുകാർ തിങ്ങി നിറഞ്ഞിരുന്നതുകൊണ്ടും ആകാം അദ്ദേഹത്തിന്റെയടുത്തേക്ക് എല്ലാവരും ഓടിയെത്തിയത്. മലയാള സിനിമ മാമുക്കോയയ്ക്ക് നൽകിയ വണ്ടി ചെക്കുകളുടെ കണക്ക് നോക്കിയാൽ ഇതിലും എത്രയോ വലിയ കോടീശ്വരനായി അദ്ദേഹം മാറുമായിരുന്നു. എന്നിട്ടും ആരോടും കലഹിച്ചില്ല , പരാതിപോലും പറഞ്ഞില്ല.

ഓക്സ്ഫോർഡ് വരെയെത്തിയ പ്രതിഭ

മാമുക്കോയ ലണ്ടനിൽ പോയപ്പോൾ ചുമ്മാ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കാണുവാൻ അവസരമുണ്ടായി. ലക്ഷക്കണക്കിന് പുസ്തകങ്ങൾക്കിടയിൽ വയലാർ രാമവർമ്മയുടെ മുഖചിത്രം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്ന്, പരിസരം മൊത്തം പരതി നോക്കിയപ്പോൾ സ്വന്തം പടമുള്ള പുസ്തകം കണ്ടെത്തി.

ഉടനെ അവിടത്തെ സെക്യൂരിറ്റിക്കാരും മാനേജർമാരും അടുത്തുവന്നു മാമുക്കോയയുമായി ഫോട്ടോ എടുത്തത് ഈയടുത്ത് മാമുക്കോയ തന്നെ ഒരു ഇന്റർവ്യുവിൽ പറയുകയുണ്ടായി. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതുപോലെയാണ് നമ്മുടെ നാട്ടുകാർ. അവർ അംഗീകരിക്കണമെങ്കിൽ അവരിഷ്ടപ്പെടുന്ന രാഷ്ട്രീയം, അവരിഷ്ടപ്പെടുന്ന മതം എല്ലാം ഒത്തുവരണം .


ഈയടുത്തായി മരണപ്പെട്ട തമാശക്കാരിൽ കെപിഎസി ലളിതയുടെ അവസ്ഥയും വളരെ പരിതാപകരമായിരുന്നു. ഒട്ടേറെ നാൾ 'അമ്മ' വേഷത്തിൽ അഭിനയിച്ചിരുന്ന ആ നടി മരിക്കുന്നതിന് മുൻപേ പലരെയും ഫോണിൽ വിളിച്ചിരുന്നു. സൂപ്പർ മെഗാസ്റ്റാറുകൾ വരെയുള്ളവർ കാശ് കടം ചോദിക്കാനെന്നു കരുതി ഫോൺ കട്ട് ചെയ്യുകയായിരുന്നു. കഷ്ടം !


എത്ര വലിയ ചാരിറ്റി പ്രസംഗങ്ങൾ നടത്തിയാലും

സോഷ്യൽ മീഡിയയിലും ചാനലുകളിലും ചാരിറ്റി ഷോകൾ നടത്തിയാലും അർഹിക്കുന്ന ഒരു കലാകാരനെ സഹായിക്കുന്നതിൽ നമ്മുടെ സിനിമാക്കാർ വളരെ പിറകിലാണ്.

കേവലം ഒരു ബൈപ്പാസ് സർജറിക്ക് പണമില്ലാതെ മരണപ്പെട്ട ലോഹിതദാസും, ചികിത്സിക്കാൻ പണമില്ലാതെ അലഞ്ഞ കൊച്ചിൻ ഹനീഫയുമൊക്കെ ഉദാഹരണങ്ങൾ .

ഇന്ന് ഞാൻ നാളെ നീ ;

മാമ്മുക്കോയ കൊച്ചിയിൽ മരിച്ചിരുന്നെങ്കിൽ വേണേൽ പോയി കാണാമായിരുന്നു എന്ന് സംവിധായകൻ ദാസനും മാമുക്കോയ തന്റെ പാർട്ടിക്കാരൻ അല്ലാതിരുന്നതുകൊണ്ട് പോയില്ല എന്ന് വിജയനും

Advertisment