New Update
/sathyam/media/post_banners/8gk8bwSMkcTLhJMNHdrP.jpg)
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. കലകോട്ടിലെ വനമേഖലയിൽ തിങ്കളാഴ്ച വൈകിട്ട് നടത്തിയ തിരച്ചിലിനിടെയാണ് സംഭവം. സംശയാസ്പദമായ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വനമേഖലയിൽ സൈന്യവും പോലീസും ചേർന്ന് വളഞ്ഞിരുന്നു.
Advertisment
ഇത് തിരിച്ചറിഞ്ഞ ഭീകരർ രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെയാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വെടിവയ്പ്പ് നടന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരർ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us