Advertisment

സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മേഘാലയയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; വന്‍ സ്‌ഫോടനം ഇനിയും നടത്തുമെന്ന് നിരോധിക്കപ്പെട്ട വിഘടനാവാദി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്; സംസ്ഥാനം അതീവ ജാഗ്രതയില്‍-സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

New Update

publive-image

Advertisment

ഷില്ലോങ്: മേഘാലയില്‍ ഷില്ലോങിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വൈകിട്ട് 5.15-ഓടെ ഷില്ലോങിലെ ലൈതുംഖ്രാ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ സമീപത്തുള്ള നസറത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സ്‌ഫോടനം നടന്നതതില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്.

നിരോധിക്കപ്പെട്ട വിഘടനാവാദി സംഘടനയായ ഹിന്ന്യുട്രെപ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ (എച്ച്എന്‍എല്‍സി) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ത്രീക്ക് പരിക്കേറ്റതില്‍ എച്ച്എന്‍എല്‍സി ജനറല്‍ സെക്രട്ടറി സൈന്‍കുപാര്‍ നോണ്‍ട്രോ ഖേദം പ്രകടിപ്പിച്ചു.

https://www.facebook.com/mathew.hush.77/videos/821375928572587

പ്രാഥമിക അന്വേഷണത്തില്‍, ഐഇഡി (Improvised Explosive Device) മൂലമാണ് സ്‌ഫോടനം നടന്നതെന്ന് കണ്ടെത്തിയതായി ഈസ്റ്റ് ഖാസി ഹില്‍സിലെ പൊലീസ് സൂപ്രണ്ട് സില്‍വസ്റ്റര്‍ നോങ്ട്ഞ്ചര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസും, ബോംബ് സ്‌ക്വാഡ് പ്രദേശം പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പുറത്തുനിന്നുള്ളവരെ ലക്ഷ്യമിട്ട് വന്‍ ബോംബ് സ്‌ഫോടനം ഇനി നടത്തുമെന്നാണ് എച്ച്എന്‍എല്‍സിയുടെ ഭീഷണി. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എച്ച്എന്‍എല്‍സി മുന്നറിയിപ്പ് നല്‍കി.

Advertisment