Advertisment

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടം; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി! ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് അഞ്ച് പേര്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

New Update

publive-image

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ചുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച പുരോഗമിക്കുകയാണ്.

മിഗ്ഗിങ് എന്ന പ്രദേശത്ത് രാവിലെ 10.43-നാണ് അപകടം നടന്നത്. റോഡ് മാര്‍ഗം അപകടസ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. പ്രദേശത്ത് തൂക്കുപാലം മാത്രമാണുള്ളത്. കര-നാവിക സേനക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മാസം രണ്ടാം തവണയാണ് അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകരുന്നത്.

Advertisment