Advertisment

കര്‍ണാടക കോണ്‍ഗ്രസ് വിജയം അഴിമതിക്കെതിരെയുള്ള വിജയമെന്ന് പ്രശംസിച്ച് സച്ചിന്‍ പൈലറ്റ്. താനിപ്പോഴും കോണ്‍ഗ്രസെന്നും ബിജെപിയുമായി സന്ധിയില്ലെന്നും അടിവരയിട്ട് സച്ചിന്‍. കര്‍ണാടകയിലെ സിദ്ധരാമയ്യയെയും ശിവകുമാറിനെയും കണ്ടുപഠിക്കുമോ സച്ചിനും ഗെഹ്ലോട്ടും !

New Update

publive-image

Advertisment

രാജസ്ഥാന്‍: സ്വന്തം സര്‍ക്കാരിനെ വെല്ലുവിളിച്ച് വിമതയാത്ര നടത്തുന്ന രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിനെ പ്രശംസിച്ച് രംഗത്ത്.


കര്‍ണാടക വിജയം അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണെന്നും അത് കോണ്‍ഗ്രസിന് ഊര്‍ജം നല്‍കുമെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. ഇതോടെ താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും ബിജെപിയുമായി സന്ധിക്കില്ലെന്നും തന്‍റെ സിരകളിലോടുന്നത് കോണ്‍ഗ്രസ് വികാരമാണെന്നും അടിവരയിടുകയാണ് സച്ചിന്‍ ചെയ്തിരിക്കുന്നത്.


ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജസ്ഥാനിലെ രണ്ട് പ്രമുഖ നേതാക്കളായ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും പരസ്യ വിഴുപ്പലക്കല്‍ നടത്തുന്നത്. മുന്‍ ബിജെപി സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ എന്ന പേരില്‍ സ്വന്തം സര്‍ക്കാരിനെതിരെ വെല്ലുവിളി ഉയര്‍ത്തിയാണ് സച്ചിന്‍റെ യാത്ര കടന്നുപോകുന്നത്.

അതേസമയം പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടതിന്‍റെ പ്രതിഫലമാണ് കര്‍ണാടകയിലെ തെര‍‍ഞ്ഞെടുപ്പ് മുന്നേറ്റം. സച്ചിന്‍ പൈലറ്റിനോടും ഗെഹ്ലോട്ടിനോടും ഹൈക്കമാന്‍റ് ചൂണ്ടിക്കാണിക്കുന്നത് കര്‍ണാടക കോണ്‍ഗ്രസിനെയാണ്. അത് സച്ചിന്‍ മാതൃകയായി കാണുമോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്.

Advertisment