Advertisment

പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിന്‍ എഫ്‌സിയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്. 52, 55 മിനിറ്റുകളില്‍ ഹോര്‍ഗെ പെരേര ഡയസും, 90-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് 18 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാമതെത്തി.

Advertisment