Advertisment

മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബിനെ 2-1ന് തകര്‍ത്തു! ഐ ലീഗില്‍ ചരിത്രമെഴുതി ഗോകുലം കേരള; തുടര്‍ച്ചയായ രണ്ടാം കിരീടം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം. ശനിയാഴ്ച നടന്ന നിര്‍ണായകമായ അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം തുടര്‍ച്ചയായ രണ്ടാം തവണയും ഐലീഗ് കിരീടം കിരീടം സ്വന്തമാക്കിയത്.

49-ാം മിനിറ്റില്‍ റിഷാദും, 61-ാം മിനിറ്റില്‍ എമില്‍ ബെന്നിയും ഗോകുലത്തിനായി ഗോളുകള്‍ നേടി. 57-ാം മിനിറ്റില്‍ അസ്ഹറുദ്ദീന്‍ മാലികാണ് മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബിന്റെ ഏക ഗോള്‍ നേടിയത്.

Advertisment