Advertisment

ആവേശപ്പോരാട്ടത്തില്‍ ഇക്വഡോറിനെ കീഴടക്കി സെനഗല്‍; ഒരു മത്സരത്തിലും ജയിക്കാനാകാതെ ഖത്തര്‍, മൂന്നാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടും തോറ്റു

New Update

publive-image

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ സെനഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഇസമയില സര്‍ ആണ് സെനഗലിന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 67-ാം മിനിറ്റില്‍ മൊയ്‌സെസ് കയ്‌സെഡോയിലൂടെ ഇക്വഡോര്‍ ഒപ്പമെത്തി. 70-ാം മിനിറ്റില്‍ കലിദു കൗലിബലിയാണ് സെനഗലിന്റെ രണ്ടാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ സെനഗല്‍ ഗ്രൂപ്പ് എയില്‍ രണ്ടാമതെത്തി. ഇക്വഡോര്‍ മൂന്നാമതാണ്.

മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ മൂന്നാം മത്സരത്തിലും തോറ്റു. നെതര്‍ലന്‍ഡ്‌സാണ് ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചത്. 26-ാം മിനിറ്റില്‍ കോഡി ഗാക്‌പോയും, 49-ാം മിനിറ്റില്‍ ഫ്രെങ്കി ജെ ജോങും നെതര്‍ലന്‍ഡ്‌സിനായി ഗോളുകള്‍ നേടി. ലോകകപ്പില്‍ അപരാജിതരായി തുടരുന്ന നെതര്‍ലന്‍ഡ്‌സാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. എല്ലാ മത്സരവും തോറ്റ ഖത്തര്‍ നാലാമതാണ്.

Advertisment