Advertisment

ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഒരു അട്ടിറി. കരുത്തരനായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്ക് ടുണീഷ്യയാണ് തോല്‍പിച്ചത്. 58-ാം മിനിറ്റില്‍ വഹ്ബി ഖസ്‌റിയാണ് ഗോള്‍ നേടിയത്. പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ പ്രമുഖ താരങ്ങൾക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കിയിരുന്നു.

എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും, ടുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. എങ്കിലും കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അവര്‍ക്ക് തല ഉയര്‍ത്തി ഖത്തറില്‍ നിന്ന് മടങ്ങാം.

മറ്റൊരു മത്സരത്തില്‍, ഡെന്മാര്‍ക്കിനെ 1-0 ന് തകര്‍ത്ത് ഓസ്‌ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 60-ാം മിനിറ്റില്‍ മാത്യു ലെക്കിയാണ് ഗോള്‍ നേടിയത്.

Advertisment