Advertisment

നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റു; ഹോക്കി ലോകകപ്പിൽ ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്ത്

New Update

publive-image

Advertisment

ഭുവനേശ്വര്‍: ക്രോസ് ഓവര്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ്, ലോകകപ്പ് ഹോക്കിയില്‍ നിന്ന് ഇന്ത്യ പുറത്തായി. ഷൂട്ടൗട്ടില്‍ 5-4നാണ് കീവിസ് ആതിഥേയരായ ഇന്ത്യയെ തോല്‍പിച്ചത്. ഇതോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ മോഹം പൊലിഞ്ഞു.

നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യ 24 മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് ഇന്ത്യ മുന്നിലെത്തിയെങ്കിലും, പിന്നീട് മത്സരത്തില്‍ മേധാവിത്തം പുലര്‍ത്താനായില്ല.

17-ാം മിനിറ്റില്‍ ലളിത് കുമാര്‍ ഉപാദ്ധ്യായ് ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ സുഖ്ജിത് സിംഗിലൂടെ ഇന്ത്യ രണ്ടാമത്തെ ഗോള്‍ നേടി. എന്നാല്‍ 28-ാം മിനിറ്റില്‍ സാം ലെയ്ന്‍ ന്യൂസിലന്‍ഡിന് ആദ്യ ഗോള്‍ സമ്മാനിച്ചു.

തുടര്‍ന്ന് 40-ാം മിനിറ്റില്‍ വരുണ്‍ കുമാര്‍ നേടിയ ഗോളിലൂടെ ഇന്ത്യ മത്സരത്തില്‍ ശക്തമായ മേധാവിത്തം ഉറപ്പിച്ചിരുന്നു. പിന്നാലെ 43-ാം മിനിറ്റില്‍ കെയ്ന്‍ റസലും, 40-ാം മിനിറ്റില്‍ സീന്‍ ഫിന്‍ഡ്‌ലെയും നേടിയ ഗോളുകളിലൂടെ ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് കലാശിച്ചു.

Advertisment