Advertisment

മാർഹബൻ യാ ശഹ്റ റമദാൻ - ലേഖനം

author-image
nidheesh kumar
New Update

publive-image

Advertisment

മുസ്ലിം ലോകം വളരെ ജാഗ്രതയോടെ അതീവ സന്തോഷത്തോടെ കാത്തിരിക്കുന്നു.വിശുദ്ധ റമദാൻ ഇതാ കടന്നുവരുന്നു. മന്നവനിൽ ശുക്കൂറോതി പുണ്യ റമളാൻ മണ്ണും വിണ്ണും ആത്മീയതയുടെ ആഭരണം ചാർത്തി..വ്രതാനുഷ്ട്ടാനത്തിന്റെ രാപ്പകലുകളിലേക്ക്..

മറ്റു സമയങ്ങളേക്കാൾ കൂടുതൽ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും ആത്മീയ കാര്യങ്ങളെ പരിഗണിക്കേണ്ട മാസമാണ് പരിശുദ്ധ റമളാൻ. പരിശുദ്ധ റമദാൻ ആഗതമാകുകയും വേണ്ട രൂപത്തിൽ അതിനെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് നാശം ഉണ്ടാകട്ടെ എന്ന് ജിബ്‌രീൽ അലൈഹിസ്സലാം പ്രാർത്ഥിച്ചപ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലമ ആമീൻ പറഞ്ഞത് പ്രസിദ്ധമാണ്.

വിശുദ്ധ റമദാൻ മറ്റു മാസത്തിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം നിർബന്ധമായ നോമ്പ് തന്നെ. നോമ്പ് മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങൾ അനവധിയാണ്. ശരീരത്തിലുള്ള പരിശീലനം മാത്രമല്ല നോമ്പ് മനുഷ്യനെ ശാരീരിക പരമായി പാകപ്പെടുത്തുന്നതിന് മുറമേ ആത്മീയമായ പരിശീലനങ്ങൾ കൂടിയാണ് അത് സാധ്യമാകുന്നത്.

നോമ്പ് നിങ്ങൾക്ക് നിർബന്ധമാക്കി എന്ന വാചകത്തിന് ശേഷം ഖുർആൻ പറയുന്നത് നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടി എന്നാണ്. തഖ്‌വ എവിടെയാണ് എന്ന് പറഞ്ഞുകൊണ്ട് നബിസല്ലല്ലാഹു അലൈഹി വസല്ലം ചൂണ്ടിക്കാണിച്ചത് ഹൃദയത്തിന്റെ ഭാഗത്തേക്കാണ്. ഹൃദയത്തിൽ തഖ്വ ഉണ്ടാകുമ്പോഴാണ് ഓരോ അവയവത്തിനും അത് പ്രതിഫലിക്കുന്നത്.

ഹൃദയമാണ് മനുഷ്യന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം.തഖ്‌വ എന്നാൽ അല്ലാഹുവിനെ ഭയപ്പെടുകയും ഖുർആൻ അനുസരിച്ച് പ്രവർത്തിക്കലും. കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടലും. മരണ ദിവസത്തിന് വേണ്ടി തയ്യാറെടുക്കലുമാണ്. എന്നാണ് അലി റളിയള്ളാഹു അന്ഹുവിന്റെ വിശദീകരണം. അതെ ആത്മീയതയാണ് പ്രധാന ലക്ഷ്യം എന്ന ബോധ്യം ഉണ്ടാകുമ്പോൾ മാത്രമാണ് നോമ്പ് ഫലപ്രദമായി തീരൂ..

കരുത്തിലൂടെ ആർജിക്കുന്ന കഴിവാണ് ഇവിടെ വിശപ്പിനെ തടഞ്ഞു നിർത്തുന്നത്. വിശപ്പ് ഒരു പ്രയാസമാണ്. പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ആത്മീയ വളർച്ച സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളിൽ പലരും ഭയപ്പാടിലും ഭീഷണിയിലും നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുക്കുകയാണ്.

ഇത്രയും പ്രയാസങ്ങളിൽ സമുദായം മാർജിച്ചെടുക്കാൻ ശ്രമിക്കേണ്ടത് ആത്മീയ ഉന്നതിയാണ്. ആത്മീയമായി ഔന്നിത്യം കരസ്ഥമാക്കിയവരെല്ലാം ഇപ്രകാരം പ്രയാസങ്ങളിലൂടെ കടക്കുന്നവർക്ക് തന്നെയാണ്. ആയതിനാൽ നമ്മുടെ വളർച്ചക്കും ഇലാഹി പ്രീതി നേടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു സൽകർമമാണ്.

സ്വതന്ത്രമാകാനും തോന്നിയതുപോലെ ജീവിക്കാനും ഒക്കെയാണ് മനുഷ്യൻ ആഗ്രഹിക്കുക. ഇതിനെ തിരുത്തിക്കൊണ്ട് അല്ലാഹുവാണ് അധികാരിയെന്നും. മനുഷ്യർ വെറും അടിമകളാണെന്നും നോമ്പിലൂടെ സ്ഥിരീകരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്തിലാണ് പ്രപഞ്ചങ്ങളിലെ ഓരോ അനുഗ്രഹവും നിലകൊള്ളുന്നത്.

ഇഫ്താറിലൂടെ മനുഷ്യർ അത് തിരിച്ചറിയുകയാണ്. നോമ്പുതുറക്ക് വേണ്ടി പലവിഭവങ്ങൾ ഒരുക്കിവെച്ച് അതിനു മുന്നിൽ വന്നിരുന്നതിന് ശേഷവും നോമ്പ്കാരൻ മഗ്‌രിബ് ബാങ്ക് വിളിക്കുന്നത് കാത്തിരിക്കുകയാണ്. ധൃതിപെട്ട് അതിനു മുമ്പേ ഒന്നുംകഴിക്കുന്നില്ല. ഇലാഹിന്റെ സമ്മത്തിനുവേണ്ടിയാണ് ഈ കാത്തിരിപ്പ്. എത്ര കമിനീയമാണ് മുന്നിലൊരുക്കി വെച്ചിരിക്കുന്നവരുടെ യഥാർത്ഥ ഉടമസ്ഥാവകാശം തനിക്കല്ലെന്നും താൻ വെറും അടിമയാണെന്നും മനുഷ്യർ തിരിച്ചറിയുന്നു.

ഏതുകാര്യത്തിലും അർഹമായവരുടെ അനുമതി ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന ഗുണപാഠവും പരിശീലനവും ഇതിലുണ്ട്. പണക്കാരനും പാവപ്പെട്ടവനും വിശപ്പിൽ തുല്യരാണ് എന്ന ഘട്ടം കൂടിയാണ് റമളാൻ. പരദൂഷണം അസഭ്യം കളവ് തുടങ്ങിയ നിഷിദ്ധ കാര്യങ്ങളിൽ നിന്ന് നാവിനെ സൂക്ഷിക്കൽ നിർബന്ധമാണ്. ദാനധർമ്മം വർദ്ധിപ്പിക്കലും ആശ്രിതർക്ക് കൂടുതൽ വിശാലത ചെയ്യലും. ബന്ധുക്കൾക്കും അയൽവാസികൾക്കും നന്മ ചെയ്യലും പ്രധാന സുന്നത്തുകൾ ആണ്.

നബി (സ )പറയുന്നു നിശ്ചയം റമദാനിലെ നോമ്പ് അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രിയിൽ നിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്ത് ആക്കുകയും ചെയ്തിരിക്കുന്നു. ഖുർആനിന്റെ അവതരണ മാസവും കൂടിയാണ് വിശുദ്ധ റമദാൻ. അതിനാൽ ഖുർആൻ പാരായണം അധികരിപ്പിക്കുക അതിന്റെ ആശയം ഗ്രഹിക്കുക. അനാവശ്യങ്ങളിൽ നിന്ന് ഒഴിവാകാൻ ഉപകരിക്കുന്നതിനാൽ നോമ്പുകാരന്റെ ഉറക്കം പോലും പുണ്യകർമ്മമാണ്. ചെയ്തുപോയ എല്ലാ തെറ്റ് കുറ്റങ്ങൾക്കും തൗബ ചെയ്തു മടങ്ങുകയും. ഇനി ഒരിക്കലും ദോഷങ്ങളിലേക്ക് മടങ്ങി വരില്ല എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്. റ

മദാൻ ഇബാദത്തിന്റെ കാലമാണ് അതിന്റെ മഹത്വം ദിവസം ചെല്ലുംതോറും കൂടുകയാണ്.ആദ്യത്തെ പത്ത് ദിവസം കാരുണ്യത്തിന്റേതാണ്. രണ്ടാമത്തെ പത്ത് ദിവസം മഗ്ഫിറത്തിന്റെതാണ്. മൂന്നാമത്തെ പത്ത് നരക മോചനത്തിന്റേതാണ്.അവസാനത്തെ പത്തിന്റെ രാവുകൾ വളരെ അമൂല്യമാണ്. ലൈലത്തുൽ ഖദറിനെ ശക്തമായി പ്രതീക്ഷിക്കേണ്ടത് ഈ രാവുകളിലാണ്. കാരുണ്യവാനായ യജമാനന്റെ ഔദാര്യം മാത്രമാണ് നമുക്ക് അവലംബിക്കാനുള്ളത്.

ഇനിയൊരു റമദാൻ ലഭിക്കുമോ എന്ന് ഉറപ്പ് പറയാനാവാത്ത ദുർബലരാണല്ലോ നാം. അയതിനാൽ കൈവന്ന ഭാഗ്യം നഷ്ടപ്പെടുത്താതിരിക്കുക. പ്രാർത്ഥനകളും പ്രവർത്തനങ്ങളും കൊണ്ട് നമ്മുടെ ഈമാനിനെ മാറ്റ് കൂട്ടുക.അങ്ങനെ ഈ റമദാൻ വിട പറയുമ്പോൾ കൂടുതൽ നന്മകൾ നേടിയെടുത്തവരകണം നമുക്ക് അനുകൂലമായി റമദാൻ സാക്ഷി നിൽക്കുന്നതിന് ഈ മാസത്തിലെ ജീവിതവും കർമ്മങ്ങളും അതിന്ന് അനുകൂലമാക്കി മാറ്റണം.

ആയിരം മാസത്തേക്കാൾ പ്രതിഫലം ലഭിക്കുന്ന ഒരു രാവ് (ലൈലത്തുൽ ഖദർ ) നമുക്ക് നേടിയെടുക്കണം. അങ്ങനെ ഈ മാസത്തിലെ 30 ദിന രാത്രങ്ങളേയും നമ്മുടെ വിജയത്തിനായി വിനിയോഗിച്ച് പൂർണമായും അല്ലാഹുവിന്റെ പൊരുത്തം സമ്പാദിച്ച് ഈ മാസത്തെ നമുക്ക് യാത്ര അയക്കാം. അല്ലാഹു സഹായിക്കട്ടെ...

ദുആ വസിയത്തോടെ

റാഷിദ് പാവുക്കോണം.

Advertisment