Advertisment

അടുത്തു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഫലം പ്രവചനാതീതമായിരിക്കും. ജനം പൊറുതിമുട്ടുന്നു - തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

കേരള രാഷ്ട്രീയ ചരിത്രത്തിൽ മാറ്റം സൃഷ്ടിച്ചു കൊണ്ടാണ് 20 21 ൽ ഇടതുമുന്നണി തുടർ ഭരണം നേടിയത്. രാഷ്ട്രീയ വിശകലനം നടത്തുന്നവർ എന്തെല്ലാം കാരണങ്ങൾ നിരത്തിയാലും, യുഡിഎഫ് എന്ത് വാദഗതി ഉന്നയിച്ചാലും ജനവിധി അംഗീകരിച്ചേ മതിയാകൂ.

എന്നാൽ ഇന്ന് കേരള ജനത കുറ്റബോധത്തിന്റെ തീച്ചൂളയിൽ വെന്തെരിയുകയാണ്. ജനാധിപത്യ മര്യാദ തീരെയില്ലാത്ത ഒരു സർക്കാരാണ് ഇന്ന് കേരളത്തിൽ ഭരണം നടത്തുന്നത്. അധികാരത്തിന്റെ മറവിൽ നടത്തുന്ന അഴിമതിയുടെ കഥകൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് സിപിഎം അനുഭാവികൾക്ക് ചില ഗുണങ്ങൾ ഉണ്ടായെങ്കിലും ഇന്ന് ഭരണം നിയന്ത്രിക്കുന്നത് അഴിമതിക്കാരടങ്ങുന്ന ഒരു ലോബിയാണ് എന്നാണ് ആരോപണം. പണം പരമാവധി ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു പോക്ക് ! വികസനം എന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ ഇവിടെ ഒരു വികസനവും വരുന്നില്ല എന്നതാണ് സത്യം.


കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ കുറെ കാര്യങ്ങൾ നടക്കുന്നുണ്ട്. എല്ലാം അഴിമതിയിൽ മുങ്ങുന്നു എന്ന് മനസ്സിലായതോടെ കേന്ദ്രം വികസന പരിപാടികൾ നേരിട്ട് നടത്തുവാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ആദ്യ ഉദാഹരണമാണ് വന്ദേ ഭാരത് ട്രെയിന്‍.


publive-image

സ്പ്രിംഗ്ളർ, സ്വർണകടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ, ഇ- മൊബിലിറ്റി, കെ - റയിൽ, കെ - ഫോൺ തുടങ്ങി അവസാനം എ-ഐ ക്യാമറയിൽ വന്ന് നിൽക്കുന്നു അഴിമതിയുടെ നാറിയ കഥകൾ.

ഒരു സിപിഎം പ്രവർത്തകനും ഒരു വീട്ടിലും കയറിച്ചെല്ലാൻ പറ്റുന്നില്ല. ചോദ്യ ശരങ്ങൾ കൊണ്ട് അവർ പൊറുതിമുട്ടുന്നു. സത്യത്തിൽ സിപിഎം അണികൾ നിരാശരാണ്. അവർ മടുത്തു കഴിഞ്ഞിരിക്കുന്നു. അവർക്ക് പരസ്യമായി പ്രതിഷേധിക്കാൻ സാധ്യമല്ല. എന്നാൽ അവർക്ക് പ്രതിഷേധിക്കാൻ ഒരു വഴിയുണ്ട്. അത് അവർ അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. ഒരു സംശയവുമില്ല.

അൽപം ബുദ്ധിപൂർവം ചിന്തിച്ചാൽ ഇത് മനസ്സിലാകും. ആം അദ്മി പാർട്ടിയുടെ മനീഷ് സിസോദിയ, കാർത്തി ചിദംബരം, ചന്ദ്രശേഖര റാവുവിന്റെ മകൾ തുടങ്ങി പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കളെ ഇഡിയെക്കൊണ്ടും സിബിഐയെക്കൊണ്ടും അകത്താക്കുമ്പോൾ കൊടും കൊള്ള നടത്തുന്ന കേരളത്തിലെ എതിര്‍പക്ഷക്കാര്‍ക്കെതിരെ ബി.ജെ.പി സർക്കാർ ഒരു വാക്ക് പോലും പറയുന്നില്ല.

അതി ശക്തമായ അടിയൊഴുക്കും രാഷ്ട്രീയ അന്തർധാരയും ഇതിന്റെ പിന്നിലുണ്ട്. എന്നാൽ ബി.ജെ.പിക്ക് കേരളത്തിൽ പിഴക്കാൻ പോകുന്നുവെന്നത് സത്യമായി അടുത്ത നാളുകളിൽ കാണാം.


കോൺഗ്രസിനെ തകർത്താൽ കേരളത്തിൽ അധികാരത്തിൽ വരാമെന്ന ബി.ജെ.പിയുടെ സ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ല. അത് നമ്മൾ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കണ്ടതാണ്. ബി.ജെ.പിയുടെ നല്ല ശതമാനം വോട്ട് യുഡിഎഫിലേക്ക് ചോർന്നു. എന്തുകൊണ്ട് ? പിണറായി ഭരണത്തോടുള്ള അതൃപ്തി.


വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകളില്‍ നിന്നും ശക്തമായ ഒരു ഒഴുക്ക് യുഡിഎഫിലേക്ക് ഉണ്ടാവും എന്നുറപ്പാണ്. അതിന് കാരണമുണ്ട്. ഒരു ഇടത് ഭരണം കൂടി വന്നാൽ കേരളത്തിന്റെ സർവനാശമായിരിക്കും എന്ന് ഇന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു.

പിണറായി -ബി.ജെ.പി ബന്ധം ഇന്ന് മറനീക്കി പുറത്ത് വന്നിരിക്കുന്നു. ഇതിന്റെ യഥാർത്ഥ ഗുണഭോക്‌താക്കൾ യു.ഡി.എഫ് ആണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്ത്വത്തിലെ അഭിപ്രായഭിന്നത പരിഹരിക്കുകയും ഒറ്റ നേതാവിനെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്താൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് യു.ഡി.എഫ് വിജയമുറപ്പ്.

മറ്റൊന്നു് പിണറായിക്ക് ശേഷം തലയെടുപ്പുള്ള ഒരു നേതാവ് സി.പി.എമ്മിൽ ഇല്ല എന്നതാണ്. ജാതി, മത പ്രീണനം നടത്തി വോട്ട് വാങ്ങാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല. കാരണം കേരളം നേരിടാൻ പോകുന്ന അപകടം വോട്ടർമാർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ്. യുഡിഎഫിന്റെ സാധ്യതകൾ ഇല്ലാതാക്കുന്നത് യുഡിഎഫ് തന്നെയാണ്.

Advertisment