നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തു, അകലം പാലിച്ച നര്‍ഗീസിന്റെ പൊരുമാറ്റം പ്രതിയെ അസ്വസ്ഥനാക്കി. ഡൽഹിയിൽ കോളേജ്‌ വിദ്യാർഥിനിയെ അടിച്ചു കൊന്നു: സുഹൃത്ത് അറസ്റ്റിൽ

ഇർഫാനൊപ്പം അരബിന്ദോ കോളെജിനു സമീപത്തുള്ള പാർക്കിലെത്തിയ നർഗീസിനെ ഇരുമ്പുവടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

author-image
shafeek cm
New Update
delhi irfan.

ന്യൂഡൽഹി: ഡൽഹിയിൽ കോളെജ് വിദ്യാർഥിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. കമല നെഹ്റു കോളെജ് വിദ്യാർഥിനി നർഗീസിനെ (25) കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ ഇർഫാനെ (28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിനു വിസമ്മതിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.

Advertisment

ഇർഫാനൊപ്പം അരബിന്ദോ കോളെജിനു സമീപത്തുള്ള പാർക്കിലെത്തിയ നർഗീസിനെ ഇരുമ്പുവടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാർക്കിലെ ബെഞ്ചിൽ രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിൽ ഇർഫാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നർഗീസിന്‍റെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. തുടർന്ന് ഇർഫാനോട് അകലം പാലിച്ച നർഗീസിന്‍റെ പൊരുമാറ്റം പ്രതിയെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്നാണ് പ്രതി കൊല നടത്തിയത്.

latest news delhi
Advertisment