New Update
/sathyam/media/media_files/2025/03/17/ixcqnMAu0AKkt7vvFCHQ.jpg)
അജ്മീര്‍: മകന്റെ മരണ വാര്‍ത്ത താങ്ങാനാകാതെ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
Advertisment
പതിനെട്ടു വയസുകാരനായ യോഗേഷ് കുമാറാണ് മരിച്ചത്. യോഗേഷിന്റെ മരണവിവരം അറിഞ്ഞ അമ്മ രേഖ ലോഹറി(40) ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റു.
രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മകന്‍ ഞായറാഴ്ചയാണ് മരിച്ചത്.
അബദ്ധത്തില്‍ മരുന്ന് കഴിച്ച് ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് യോഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മകന്റെ അപ്രതീക്ഷിത മരണം താങ്ങാനാകാതെ രേഖ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.