Advertisment

'ഇത് ദൈവാനുഗ്രഹം; നീതിക്കായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, ഇപ്പോള്‍ അത് ലഭിച്ചു' ! മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട ബിജെപി എംഎല്‍എയുടെ ഭാര്യ അല്‍ക്ക റായ്

 ഭർത്താവിൻ്റെ കൊലപാതകത്തിന് ശേഷം തങ്ങൾ ഒരിക്കലും ഹോളി ആഘോഷിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഇന്നാണ് ഞങ്ങൾക്ക് ഹോളിയെന്നും കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക്ക റായ്

New Update
mukhtar ansari

വാരണാസി: മുഖ്താര്‍ അന്‍സാരിയുടെ മരണത്തോടെ നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ട ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക്ക റായ്. 2023 ഏപ്രിലിൽ, കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ എംപി എംഎൽഎ കോടതി മുഖ്താർ അൻസാരിയെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന മുഖ്താര്‍ അന്‍സാരി കഴിഞ്ഞ ദിവസമാണ്  യുപിയിലെ ബന്ദയിലെ ആശുപത്രിയില്‍ മരിച്ചത്.

‘‘എന്താണ് ഞാൻ പറയേണ്ടത്. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്. നീതിക്കായി ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. അത് ലഭിച്ചു'', അല്‍ക്ക റായ് പറഞ്ഞു. ഭർത്താവിൻ്റെ കൊലപാതകത്തിന് ശേഷം തങ്ങൾ ഒരിക്കലും ഹോളി ആഘോഷിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഇന്നാണ് ഞങ്ങൾക്ക് ഹോളിയെന്നും അല്‍ക്ക റായ് പറഞ്ഞു.

Advertisment