Advertisment

വോട്ട് ബാങ്കിനെ ഭയമില്ല; അയോധ്യയില്‍ രാമക്ഷേത്രം പണിതു, ഇനി ബാക്കിയുള്ളത് സീതാമര്‍ഹിയിലെ സീതാദേവിക്ഷേത്രം; ബിജെപി അത് നിര്‍മിക്കും: ബിഹാറില്‍ വാഗ്ദാനവുമായി അമിത് ഷാ

പ്രധാനമന്ത്രി മോദി അയോധ്യയിൽ രാമലല്ലയുടെ ക്ഷേത്രം പണിതു. സീതാദേവിയുടെ ജന്മസ്ഥലത്ത് ഒരു മഹത്തായ സ്മാരകം പണിയുക എന്നതാണ് ഇനി ബാക്കിയുള്ളതെന്ന് അമിത് ഷാ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
Case against Amit Shah

പട്‌ന: ബിഹാറിലെ സീതാമർഹിയിൽ ബിജെപി സീതാദേവിയുടെ ക്ഷേത്രം നിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങള്‍ വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

“പ്രധാനമന്ത്രി മോദി അയോധ്യയിൽ രാമലല്ലയുടെ ക്ഷേത്രം പണിതു. സീതാദേവിയുടെ ജന്മസ്ഥലത്ത് ഒരു മഹത്തായ സ്മാരകം പണിയുക എന്നതാണ് ഇനി ബാക്കിയുള്ളത്. രാമക്ഷേത്രത്തിൽ നിന്ന് അകന്ന് നിന്നവർക്ക് ഇത് ചെയ്യാൻ കഴിയില്ല.

 സീതാദേവിയുടെ ജീവിതം പോലെ മാതൃകാപരമായ ഒരു ക്ഷേത്രം ആർക്കെങ്കിലും പണിയാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയാണ്, അത് ബിജെപിയാണ്,” ബീഹാറിലെ സീതാമർഹിയിൽ നടന്ന റാലിയിൽ മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Advertisment