/sathyam/media/media_files/MsyoUmaSoapGoYaNCMeW.jpg)
ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ളയിലെ സോപോർ മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
സോപോറിലെ ഹഡിപോരയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച ബന്ദിപ്പോര ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
#WATCH | Baramulla, J&K: Encounter underway between security forces and terrorists at Hadipora area of PD Sopore.
— ANI (@ANI) June 19, 2024
(Visuals deferred by unspecified time) pic.twitter.com/sgnVMjegA2
ഞായറാഴ്ച രാത്രി ജില്ലയിലെ അരഗാം മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us