'ഫയർ ഓഫ് ദി ഹോളി സ്പിരിറ്റ്': ഇംഗ്ലീഷ് റെസിഡൻഷ്യൽ ധ്യാനം'

ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുർബാന, കുമ്പസാരം, വ്യക്തിപരമായ പ്രാർത്ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.

New Update
dublin

ഡബ്ലിൻ: അനോയിറ്റിങ് ഫയർ കത്തോലിക് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു കത്തോലിക്ക കരിസ്മാറ്റിക് റെസിഡൻഷ്യൽ ധ്യാനം 'ഫയർ ഓഫ് ദി ഹോളി സ്പിരിറ്റ്' എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഈ ധ്യാനം ജൂലൈ 7, 8, 9 തീയതികളിൽ (ഞായർ, തിങ്കൾ, ചൊവ്വ) നടക്കും.

Advertisment

De La Salle Pastoral Centre, Elderfield, Castletown Co Laois, R32 N6D8 എന്ന വിലാസത്തിൽ വെച്ചാണ് താമസിച്ചുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും അനോയിറ്റിങ് ഫയർ കത്തോലിക് മിനിസ്റ്ററിയും യുകെ ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയിലി ആയിരിക്കും ധ്യാനം നയിക്കുക.

ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുർബാന, കുമ്പസാരം, വ്യക്തിപരമായ പ്രാർത്ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.

ദൈവാനുഭവത്തിൻ്റെ അഗ്‌നിയഭിഷേകം വചനത്തിലൂടെ പകർത്തപ്പെടുന്ന ഈ ധ്യാന ദിവസങ്ങളിലേക്ക് അയർലണ്ടിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു:
Dinto: +353 89 277 7229
 Alex: +353 87 952 0150