/sathyam/media/media_files/2026/01/28/kn-balagopal-2026-01-28-20-10-10.jpg)
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള സംസ്ഥാന ബജറ്റ് എന്നത് പ്രഖ്യാപനങ്ങളുടെ പെരുമഴക്കാലം തീർത്തുകൊണ്ടാകണം എന്ന നിർബന്‌ധം ധനമന്ത്രി ബാലഗോപാലിനുണ്ട് എന്ന് ബജറ്റിലെ പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തം .
ഓരോന്നായി എടുത്ത് പറയുന്നതിലും നല്ലത് ആൾക്കൂട്ടത്തെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തിയ ധനമന്ത്രിയുടെ ലക്ഷ്യം വോട്ടർമാരെ സ്വാധിനിക്കുക എന്നത് തന്നെ.
/filters:format(webp)/sathyam/media/media_files/RYMDisNOwtplWeP7I8bH.jpg)
പത്ര പ്രവർത്തകരുടെ പെൻഷൻ തുക വർദ്ധിപ്പിച്ചതും വനിതാ സംവിധായകർക്ക് സിനിമ പിടിക്കാൻ സാമ്പത്തിക സഹായം നൽകുന്നതുമൊക്കെ ഇൻഫ്ളുവൻസർ മാരെ സ്വാധീനിക്കാനുള്ള നീക്കമായി ആരെങ്കിലും കരുതിയാൽ അവരെ തെറ്റ് പറയാനാകില്ല .
വനിതകൾ , യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഒരു വശത്ത് രാഷ്ട്രീയ ലക്ഷ്യമുള്ള പ്രഖ്യാപനങ്ങൾ മറുവശത്ത് എങ്കിലും എല്ലാത്തിനും ഒരേ ഒരു ലക്ഷ്യം തുടർ ഭരണം , യുഡിഎഫും ബി ജെ പിയും തുറന്നെതിർക്കുമ്പോഴും ജനപ്രിയ ബജറ്റെന്ന അവകാശ വാദമാണ് സി പി എമ്മിനുള്ളത്.

എന്തായാലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനം എന്നതിനപ്പുറം യഥാർത്ഥ്യ ബോധമുള്ള ഏത് പ്രഖ്യാപനമാണ് ബജറ്റിലുള്ളതെന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം .
/filters:format(webp)/sathyam/media/media_files/2026/01/29/balagopal-2026-01-29-15-55-56.jpg)
തുടർഭരണം ലക്ഷ്യമിട്ടുള്ള സോപ്പ് പ്രഖ്യാപനങ്ങളിലൂടെ ജനകീയനാകാൻ കഴിയുമോ എന്ന ശ്രമം മന്ത്രി ബാലഗോപാലും നടത്തി എന്നല്ലാതെ ബജറ്റിനെക്കുറിച്ച് എന്ത് പറയാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us