Advertisment

സ്വന്തം കുഞ്ഞുങ്ങളെ തലോടാനാകാതെ കൊടുംചൂടിലും കഷ്ടപ്പെടുന്ന പൊലീസുകാര്‍, അവരാണ് ഈ നാടിന്റെ രക്ഷകര്‍; 'നൂപുരം' പറയാതെ പറയുന്നത് ഒരായിരം കഥകള്‍; തൃശൂര്‍ റേഞ്ച് പൊലീസിന്റെ ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു

New Update

publive-image

Advertisment

തൃശൂര്‍: തൃശൂരിലെ പുലികളായ പോലീസുകാർ അണിയിച്ചിരുക്കിയിരിക്കുന്ന ഒരു മെസേജ്, ഒരു ചെറിയ വീഡിയോ , ഇന്നിപ്പോൾ കേരളത്തിൽ വൈറലാവുകയാണ്.

തൃശൂരിലെ പോലീസ് സേനയിലെ അംഗങ്ങളെ കൂട്ടിയിണക്കി മധ്യമേഖലാ ഡിഐജി എസ് സുരേന്ദ്രൻ ഐപിഎസ് കഥയും തിരക്കഥയും തയ്യാറാക്കി ടോണി ചിറ്റാട്ടുകുളം സംവിധാനം ചെയ്തിരിക്കുന്ന നൂപുരം എന്ന ഷോർട്ട് ഫിലിം കോവിഡ് എന്ന മഹാമാരിയാൽ കഷ്ടപ്പെടുന്ന നാടിനുവേണ്ടിയുള്ള ഒരു സന്ദേശമാണ് .

publive-image

ഈ മഹാമാരിയിൽ ഈ കൊടുംചൂടിൽ സ്വന്തം കുഞ്ഞുങ്ങളെ വരെ താലോലിക്കുവാൻ സമയം കിട്ടാതെ റോഡരികിലെ പൊടിയും പുകയും സഹിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുന്ന നമ്മുടെ സ്വന്തം പോലീസുകാരുടെ വേദനകൾ നാമാരും കാണാതെ പോകരുത്.

ജനങ്ങളുടെ നന്മക്ക് മാത്രമാണ് അവര്‍ ഇതെല്ലം സഹിക്കുന്നത് . ആദ്യദിനങ്ങളിൽ ജനങ്ങളിൽ ചെറിയ മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും അന്നത്തെ ആ തീരുമാനങ്ങളാണ് ഇന്നിപ്പോൾ 130 കോടി ജനങ്ങളിൽ നാം കുറച്ചെങ്കിലും മനഃസമാധാനമായി ജീവിക്കുന്നത് .

ഒരു വനിതാപൊലീസിന്റെ കഷ്ടപ്പാടാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ പ്രമേയം. സ്വന്തം കുഞ്ഞിനെ നേരാംവണ്ണം ലാളിക്കാനാകാതെ ജനസേവനത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരമ്മയുടെ വേദന ഈ ഷോര്‍ട്ട്ഫിലിം പങ്കുവയ്ക്കുന്നു.

ഏഴ് മിനിറ്റുകള്‍ മാത്രമുള്ള ഷോര്‍ട്ട്ഫിലിമില്‍ അധികം സംഭാഷണങ്ങളില്ല. എങ്കിലും ഒരുപാട് കഥകള്‍ വിളിച്ചുപറയുന്ന ഈ ഷോര്‍ട്ട്ഫിലിം ഇതിനോടകം ശ്രദ്ധേയമായി.

നടി മഞ്ജുവാര്യര്‍ സന്ദേശപ്രചാരകയായി ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട് . എന്തായാലും നമ്മുടെ പോലീസിനെ ബിഗ് സല്യൂറ്റോടെ ഈ സമൂഹം മുഴുവൻ ആദരിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ സത്യം ഓൺലൈനും ഈ സന്ദേശവാഹകരാകുന്നു.

https://www.facebook.com/124994060929425/posts/2824445974317540/?sfnsn=wiwspwa&extid=6GxJtv4ex2tpDVdL&d=w&vh=e

Advertisment