Advertisment

നിങ്ങൾ ചവുട്ടി താഴ്ത്തിയവരും ചവുട്ടി പുറത്താക്കിയവരും തിരിച്ചു വരുന്നൊരു കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം. ഇപ്പോഴത്തെ ഭരണാധികാരികളും നാളെ ഭരിക്കാനിരിക്കുന്നവരും അതോര്‍ക്കുന്നത് നന്ന് - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

' നിങ്ങൾ ചവുട്ടി താഴ്ത്തിയവരും ചവുട്ടി പുറത്താക്കിയവരും തിരിച്ചുവരുന്നൊരു കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം. ' - പ്രൊഫ എംഎൻ വിജയന്റെ ഈ വാക്കുകളെ ഓർമ്മപ്പെടുത്തും വിധമാണ് ഇന്നത്തെ ഭരണകൂട ഭീകരാവസ്ഥ നമ്മളെ അലട്ടുന്നത് .

മഹാഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നതെന്ന് ഏവർക്കും അറിയാമെങ്കിലും സ്വന്തം കാലിന്റെ മന്തിനെ മറച്ചു പിടിച്ചുകൊണ്ട് എതിരാളികളെ മന്തുള്ളവരാക്കി ഒറ്റപ്പെടുത്തുമ്പോൾ ഇന്ന് ഞാൻ നാളെ നീ എന്നുള്ള ആപ്തവാക്യം ഏതവരായാലും ഓർക്കുന്നത് നന്ന് .

എന്തുപറ്റി നമ്മുടെ ഭരണകൂടങ്ങൾക്ക് ? ആരാണ് അവരെ നിയന്ത്രിക്കുന്നത് ? ആരാണ് അവരിൽ അനാവശ്യ ഉപദേശങ്ങൾ നൽകി അനാവശ്യ തീരുമാനങ്ങൾ എടുപ്പിക്കുന്നത് ?

നമ്മുടെ ഇന്ത്യ അല്ലെങ്കിൽ നമ്മുടെ കേരളം ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു . എല്ലാം കൊണ്ടും വിദ്യാഭ്യാസം, സാക്ഷരതാ, ആരോഗ്യം, ജോലി, ഐടി അങ്ങനെയങ്ങനെ ഓരോരോ വകുപ്പിലും നമ്മുടെ ചെറുപ്പക്കാരുടെ തലച്ചോറുകൾ നമ്മൾ കയറ്റിയയക്കുന്ന ഈ സമയത്ത് ഈ രാജ്യത്തിൻറെ തകർച്ച മോഹിക്കുന്ന ആരോ ഭരണകൂടങ്ങളെ ഉപദേശിക്കുന്നു എന്നൊരു തോന്നൽ ആരിലും കടന്നുകൂടിയാൽ അവരെ കുറ്റം പറയുവാനാകില്ല .

ഇന്ത്യൻ സമ്പത് വ്യവസ്ഥ ലോകത്തിന്റെ നെറുകയിൽ സംസാര വിഷയമായിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഭരണമാറ്റവും നോട്ട് നിരോധനം പോലെ മറ്റുള്ള പരിഷ്കാരങ്ങളും നമ്മുടെ നാടിന്റെ നട്ടെല്ല് ഒടിച്ചു കളഞ്ഞതെന്ന് ഓരോ കുഞ്ഞുകുട്ടിക്കും അറിയാം .

publive-image

ഇന്ത്യയുടെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത് . യൂറോ ലോകം കീഴടക്കും എന്ന് തോന്നിയപ്പോൾ യൂറോയെ ആശ്രയിച്ചിരുന്ന രാജ്യങ്ങളെ ആരൊക്കെയോ ചേർന്ന് തകർത്തെറിഞ്ഞതുപോലെ ഇന്നിപ്പോൾ ഇന്ത്യയെയും ആരൊക്കെയോ തകർക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു .

കച്ചവടങ്ങളുമായി ലോകം മുഴുവൻ കീഴടക്കിയിരുന്ന വാസ്കോഡഗാമയുടെ പോർട്ടുഗേലും , ലോകം പിടിച്ചടക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ദി ഗ്രേറ്റ് അലക്‌സാണ്ടർ ചക്രവർത്തിയുടെ ഗ്രീസും , ലോകത്തിലെ കണ്ടുപിടുത്തങ്ങളുടെ ശേഖരമായ സ്പെയിനും , ലോകം കണ്ട ബ്രാൻഡുകളുടെ നാടായ ഇറ്റലിയും തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണ് .

ഒരു രാജ്യം ആർക്കും ഭരിക്കാം ഒരു കച്ചവടം ആർക്കും നടത്താം . പക്ഷെ അതിനെ ഭംഗിയായി വിജയിപ്പിക്കുവാൻ ആർക്കും സാധിക്കണമെന്നില്ല . അതിന് പ്രത്യേക നൈപുണ്യം തന്നെ വേണം . അതില്ലാത്തവരെ രാജ്യത്തിന്‍റെ തലപ്പത്തേക്ക് എത്തിക്കുന്നതിന്റെ മിടുക്ക് ഒരു കൂട്ടർ ഏറ്റെടുത്തിരിക്കുന്നു. അവർക്കു വേണ്ടത് മണ്ടന്മാരായ നേതാക്കന്മാരെയാണ് . അതാണ് ഇന്നിപ്പോൾ ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്നായി സോഷ്യൽ മീഡിയയയെ അവർ ദുരുപയോഗം ചെയ്യുന്നു .

ടെലിഫോണും ടെലിവിഷനും ഇന്ത്യൻ ഗ്രാമങ്ങളെ കീഴടക്കുവാൻ സഹായകമായ രാജീവ്ഗാന്ധിയെന്ന ചെറുപ്പക്കാരൻ ഇന്ത്യ ഭരിച്ചുതുടങ്ങിയാൽ ഇന്ത്യയെ ആർക്കും തളക്കുവാനാകില്ല എന്ന തിരിച്ചറിവ് വന്നപ്പോഴാണ് ഇപ്പറഞ്ഞ ഗ്രൂപ്പുകൾ തമിഴ്പുലികളെ മുന്നിൽ നിർത്തിക്കൊണ്ട് ആ മഹാമനസ്കനെ തകർത്തുകളഞ്ഞത് .

അവർ തന്നെയാണ് റഷ്യയിൽ ഗർബച്ചോവിനെക്കൊണ്ട് ഗ്ലാസ് നോസ്തും പെരിസ്ത്രോയിക്കയും കൊണ്ടുവന്ന് ആ രാജ്യത്തെ കഷ്ണം കഷ്ണം ആക്കിയത് . അവർ തന്നെയാണ് ചൈനയിലെ ടിയാനെൻ മെൻ സ്‌ക്വയറിൽ പ്രക്ഷോപം ഉണ്ടാക്കുകയും ആയിരക്കണക്കിന് ചൈനീസ് വിദ്യാർത്ഥികളെ രംഗത്തിറക്കുകയും ചെയ്തത് . ഇത് മണത്തറിഞ്ഞ ചൈന എല്ലാവരെയും ടാങ്ക് കയറ്റി കൊന്നുകളയുകയും ചെയ്തു . അവർ തന്നെയാണ് ഇന്നിപ്പോൾ ഹോങ്ക്കോങ്ങ് എന്ന രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്നത് .

publive-image

ഇന്ത്യയും ഇറാനും ഇറാഖും ഈജിപ്തും ലിബിയയും സിറിയയും യെമനും ട്യുണീഷ്യയും അൾജീരിയയും ഒക്കെ ചരിത്രം കൊണ്ടും സംസ്കാരം കൊണ്ടും വളരെയേറെ പ്രത്യേകതകൾ ഉള്ള രാജ്യങ്ങളാണ് . വളരെ സിമ്പിളായി പറയുകയാണെങ്കിൽ ഈ രാജ്യങ്ങളിൽ ഉള്ളവരൊക്കെ പത്തു ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ മാത്രമേ അത്രേം വിലക്കുള്ള ഒരു വീട് ഉണ്ടാക്കുകയുള്ളൂ .

അമ്പത് പവൻ കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ മകളെ കല്യാണം കഴിക്കുവാൻ തീരുമാനിക്കുകയുള്ളൂ . അഞ്ച് ലക്ഷം കയ്യിൽ ഉണ്ടെങ്കിലേ നാല് ലക്ഷത്തിന്റെ ഒരു കാറ് വാങ്ങുകയുള്ളൂ . ഇവിടെ ഉള്ളവർ എന്നും ലോണുകൾ ഭയപ്പെട്ടിരുന്നു . കടം വാങ്ങുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല .

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുവാൻ താല്പര്യപ്പെട്ടിരുന്നില്ല . ഇങ്ങനെയുള്ള ജനതയുള്ള ഒരു രാജ്യത്തിനെ ഇല്ലാതാക്കുവാൻ ആർക്കും സാധ്യമായിരുന്നില്ല . ഉദാഹരണമായി പൊക്രാൻ ആണവപരീക്ഷണത്തിന് ശേഷം ഇപ്പറഞ്ഞവർ ഇന്ത്യക്കു മേലെ ഉപരോധത്തിന്റെ വലയം സൃഷ്ടിച്ചപ്പോൾ നമ്മൾ സ്വയം പര്യാപതമായതുകൊണ്ട്

ആ ഉപരോധം എങ്ങും എവിടെയും ഏൽക്കാതെ ചീറ്റിപ്പോയി . അന്ന് മുതൽ ലവന്മാർ ഇന്ത്യക്കു മേലെ കണ്ണുവെച്ചു .

പത്തുവർഷത്തെ മൻമോഹൻ സിംഗിന്റെ ഭരണം , സാമ്പത്തിക കാര്യത്തിൽ തലതൊട്ടപ്പന്മാരായ പ്രണബ് കുമാർ മുഖർജി , പി ചിദംബരം , രഘുറാം രാജൻ എന്നിവരുടെ അച്ചുതണ്ട് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചപ്പോൾ വിസ കാർഡിന്റെയും മാസ്റ്റർ കാർഡിന്റെയും മുതലാളിമാർക്ക് ഇതൊന്നും സഹിക്കുവാനാകാത്ത കാഴ്ചകൾ ആയിരുന്നു .

അവർക്ക് അവരുടെ പ്ലാസ്റ്റിക് മണി ഇന്ത്യയിൽ എങ്ങനെയെങ്കിലും അടിച്ചേൽപ്പിക്കണം എന്നല്ലാതെ വേറൊരു ചിന്തയും ഉണ്ടായിരുന്നില്ല . ക്രെഡിറ്റ് കാർഡിനും ബാങ്ക് ലോണിനും അടിമയായ ഒരു സാധാരണക്കാരന് പിന്നീട് ജീവിതത്തിൽ ഒരിക്കലും അതിൽ നിന്നും മോചനം ഉണ്ടാകില്ല .

അവർ ജീവിതത്തിൽ വേറൊരു തലത്തിലേക്ക് വളരുകയുമില്ല . അവർക്കു സ്വന്തമായി ഒരു കച്ചവടം തുടങ്ങി വിജയിപ്പിക്കുവാനാകില്ല എന്നതൊക്കെ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്

ഈ ഗ്രൂപ്പുകൾ ഇന്ത്യയിൽ കണ്ണുവെച്ചിരിക്കുന്നത് . അതിന്നായി അവർ പലരെയും ഉപയോഗപ്പെടുത്തും . ഭരണ സ്വാധീനങ്ങളെ പ്രയോജനപ്പെടുത്തും . അവർക്ക് കൈപ്പിടിയിൽ ഒതുങ്ങാവുന്ന ഭരണാധികാരികളെ വിജയിപ്പിച്ചെടുക്കും .

publive-image

ഇന്ന് ലോകം മുഴുവനും പടർന്നു പന്തലിച്ചിരിക്കുന്ന ഫ്രീ മേസൺറി എന്ന വിഭാഗമാണ് എല്ലാറ്റിന്റെയും പിന്നിലുള്ള ബുദ്ധി കേന്ദ്രം . ഈ ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും ലോക ഭരണകൂടങ്ങളും തിരഞ്ഞെടുപ്പുകളും പത്രമാധ്യമ ചാനലുകളും എല്ലാം ഇപ്പറഞ്ഞവരുടെ കാൽചുവട്ടിലാണ് . എവിടെ ആര് ഭരിക്കണം എവിടെ ആര് ഇരിക്കണം എവിടെ ആര് ഉയരണം എന്നൊക്കെ ലവന്മാർ തീരുമാനിക്കും .

ഇവരുടെ കാൽക്കീഴിൽ വരാത്തവരെയൊക്കെ ഇവർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇല്ലാതാക്കും . അതിന്റെ തെളിവുകളാണ് രാജീവ് ഗാന്ധിയും ഡീഗോ മറഡോണയും ഷുമാക്കറും പോൾ വാക്കറും എബ്രഹാം ലിങ്കണും ഒക്കെ . പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെയാണ് ഇവരൊക്കെ . നന്മ - സ്നേഹം എന്നൊരു വാക്ക് ഇവരുടെ ഡിക്ഷ്ണറിയിലില്ല .

അതുപോലെതന്നെ ഇവരുടെ കൈപ്പിടിയിൽ ഒതുങ്ങാത്തവരാണ് കമൽ നാഥും ചിദംബരവും ഡികെയും ശശി തരൂരും ഒക്കെ . ആരൊക്കെ അകത്തായാലും റോബർട്ട് വധേരയോ സോണിയ ഗാന്ധിയോ നീരവ് ലളിത് മോഡിമാരോ വിജയ് മല്യയോ ഒന്നും അകത്താകുവാൻ പോകുന്നില്ല.

പണ്ട് ലോകം ഭരിച്ചിരുന്ന രാജാക്കന്മാരും ചക്രവർത്തിമാരും അവരുടേതായ കോട്ടകളും തുരങ്കങ്ങളും താജ്മഹലുകളും ഒക്കെ പണിയിച്ചു കഴിഞ്ഞാൽ അതിന്റെ മേൽനോട്ടം വഹിച്ചിരുന്ന മെസൻമാരുടെ കൈവിരലുകൾ വെട്ടുകയോ കൈകൾ വെട്ടുകയോ അല്ലെങ്കിൽ തലകൾ തന്നെ വെട്ടുകയോ ചെയ്തിരുന്നു .

ആ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള മെസൻമാർ രഹസ്യമായി സ്ഥാപിച്ച ഒരു ഗ്രൂപ്പാണ് ഇന്നിപ്പോൾ ലോകം മഴുവൻ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നത് . ലോകസമ്പത്തിന്റെ പകുതിയിലധികവും കൈകാര്യം ചെയ്യുന്നത് ഈ ഗ്രൂപ്പുകളാണ് . ഒട്ടുമിക്ക ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഇവരുടെ നിയന്ത്രണത്തിലാണ്.

ഇവർ തീരുമാനിക്കുന്ന വഴിയിലൂടെ അല്ലാതെ ഇവിടെ ഒരു ബാങ്കിനും അതിജീവനം എളുപ്പമല്ല . ഇന്നിപ്പോൾ നമ്മുടെ നാട്ടിലെല്ലാം ഇവരുടെ നീരാളിപ്പിടുത്തത്തിലായിക്കഴിഞ്ഞു , എതിർക്കുന്നവരെ ഇല്ലാതാക്കുന്ന രീതിയും ജയിലേക്കയക്കുന്ന രീതികളും അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന രീതികളൊക്കെ ലോകം മുഴുവൻ നടപ്പിലാക്കിയത് ഇങ്ങനെയുള്ള ഗ്രൂപ്പുകളാണ് .

ആരും ഇവരെ ചോദ്യം ചെയ്യുവാൻ പാടില്ല , ആർക്കും ഇവരെ കുറ്റപ്പെടുത്തുവാനാകില്ല . ഏകാധിപത്യ സേച്ഛാധിപത്യ ചിന്താ ശരണികളിലൂടെയാണ് ഇവരുടെ വിജയം . ഈ പോക്കുപോയാൽ നമ്മുടെ നാടും മറ്റൊരു ഗ്രീസും സ്പെയിനും ഇറ്റലിയും പോർട്‌ഗേലും അയർലണ്ടും സൈപ്രസും പോലെ ആയിത്തീരുമെന്നതിൽ യാതൊരു സംശയമില്ല .

publive-image

ഓരോ റഷ്യക്കാരനെയും തെരുവിൽ തെണ്ടുവാനും വേശ്യാവൃത്തിക്ക് നയിക്കുവാനും കാരണമായത് ഇവരുടെ കൈപ്പിടിയിൽ ഗർബച്ചോവ് ചെന്ന് പെട്ടപ്പോഴാണ് . പിന്നീട് വന്ന പുട്ടിൻ ആണ് ആ രാഷ്ട്രത്തെ പുനരുജ്ജീവിപ്പിച്ചത് .

ഓരോ ഇന്ത്യക്കാരനേയും വർഗീയതയുടെ പേരിൽ തമ്മിലടിപ്പിച്ച് വർഗീയവിഷം സോഷ്യൽ മീഡിയയിലൂടെയും അവർതന്നെ വിലക്കു വാങ്ങിയ ചാനലുകളിലൂടെയും കുത്തിവെച്ചുകൊണ്ട് നമ്മുടെ നാടിന്റെ തെരുവോരങ്ങളെ ആൾക്കൂട്ട കൊലപാതകങ്ങളെക്കൊണ്ടും കലാപങ്ങളെക്കൊണ്ടും നിറച്ച ഈ കാലഘട്ടത്തിൽ മനുഷ്യൻ മനുഷ്യനാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

ഈ ഓണക്കാലത്ത് മൗലവിമാരായാലും അച്ഛന്മാരായാലും പൂജാരിമാരായാലും അനാവശ്യ പ്രസംഗങ്ങളിലൂടെയും അനാവശ്യ പ്രസ്താവനകളിലൂടെയും ഈ നാടിന്റെ നന്മകളെ ഇല്ലാതാക്കരുത്‌ .

അൽപ്പജ്ഞാനം നാടിനാപത്ത് എന്നുണർത്തിക്കൊണ്ടും പ്രളയമെല്ലാം ഇതിന്റെയൊക്കെ സൂചനകളാണ് എന്നോർമ്മപ്പെടുത്തിക്കൊണ്ടും ..

ഒരു നല്ല ഓണം ആശംസിച്ചുകൊണ്ട് പാതാളത്തിൽനിന്നും ദാസനും വാമന ശിഷ്യൻ വിജയനും

dasanum vijayanum
Advertisment