Advertisment

പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി സിപിഎം അധികാരത്തിൽ വരും: നടുവിലെ ഒരു വർഷം മാത്രം അഡ്വ. ബിനു പുളിക്കക്കണ്ടം ചെയർമാനാകും. നാല് വർഷവും കേരളാ കോൺഗ്രസിന് ചെയർമാൻ പദവി

author-image
സുനില്‍ പാലാ
New Update

publive-image

പാലാ: പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി സി. പി. എം. അധികാരത്തിൽ വരും. ഇത്തവണ വാർഡ് 15 ൽ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തോടെ പാർട്ടി ചിഹ്നത്തിൽ ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടം ചെയർമാനാകും.

പാലാ നഗരസഭയിൽ ഒരു വർഷം ചെയർമാൻ പദവി സി.പി. എം ന് കൊടുക്കാൻ ഇടതു മുന്നണി യോഗത്തിൽ ധാരണയായി.ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം .നടുവിലെ ഒരു വർഷം സി. പി. എം ന് കിട്ടും

Advertisment