Advertisment

ഭരണങ്ങാനത്ത് അമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവ്

author-image
സുനില്‍ പാലാ
New Update

പാലാ: ഭരണങ്ങാനം മങ്കര കുറ്റിക്കാട്ട് വീട്ടിൽ ബെന്നി ജോസഫിനെ(45)യാണ് പാലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.. ജീവപര്യന്തം കഠിന തടവിന് ഒപ്പം ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

Advertisment

publive-image

2015 ഫെബ്രുവരി 21ന് രാവിലെ 10ന് അടുക്കളയിൽ ആയിരുന്ന മാതാവ് ത്രേസ്യാമ്മയുടെ തലയിൽ കോടാലി കൊണ്ട് പല തവണ വെട്ടി കൊലപ്പെടുത്തി എന്നായിരുന്നു കേസ്സ്.അന്നത്തെ പാലാ സി.ഐ. കെ.പി. ജോസ് , എസ്. ഐ. കെ.പി. തോംസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നൂ അന്വേഷണം.

സംഭവ സമയം സ്ഥലത്തില്ലാതിരുന്ന ഇളയ മകൻ സിബി ജോസഫ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നൂ ത്രേസ്യാമ്മ.ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം പ്രതി ബെന്നി ജോസഫ് മുറി അടച്ച് ഒളിച്ചിരിക്കുകയായിരുന്നു. ഇരിക്കുകയായിരുന്നു. സർക്കാരിന് വേണ്ടി എ.പി.പി.അഡ്വ. ഏഴാച്ചേരി വി.ജി.വേണുഗോപാൽ ഹാജരായി.

pala murder case4
Advertisment