Advertisment

അക്സായിച്ചിൻ അവിടെത്തന്നെ .!!!;ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നോ അവിടെ തുടരും, മുമ്പും ഞാൻ അവിടെത്തന്നെയായിരുന്നു ......!!!; പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്കിൻ്റെ വാക്കുകൾ....

author-image
സുനില്‍ പാലാ
Updated On
New Update

ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നോ അവിടെ തുടരും, മുമ്പും ഞാൻ അവിടെത്തന്നെയായിരുന്നു. പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്കിൻ്റെ വാക്കുകൾ.... .

Advertisment

publive-image

കേരള കോൺഗ്രസ്സ് ജോസ് പക്ഷത്തെ യു.ഡി.എഫിൽ നിന്നു പുറത്താക്കിയശേഷമുള്ള, പാലാ നഗരസഭാ കൗൺസിലിൻ്റെ ആദ്യ യോഗം ഇന്ന് രാവിലെ നടക്കവെ പ്രതിപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടത്തിൻ്റെ ചോദ്യത്തിന് ഉത്തരമായാണ് ചെയർപേഴ്സൺ തൻ്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ ചെയർപേഴ്സണൻ്റെ മറുപടി തങ്ങൾക്കനുകൂലമായാണെന്ന് ജോസ് പക്ഷവും ജോസഫ് പക്ഷവും ഉറപ്പിച്ചു പറയുന്നു.

വീടിൻ്റെ പൂമുഖ ഭിത്തിയിൽ യേശുനാഥൻ്റേയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും ചിത്രത്തിനൊപ്പം, സാക്ഷാൽ കെ.എം. മാണിയുടെ ഛായാചിത്രം കൂടി തൂക്കി നിത്യപ്രാർത്ഥന നടത്തുന്ന മേരി ഡൊമിനിക്കിൻ്റെ ഇന്നത്തെ രാഷ്ട്രീയ നിലപാട് വിശദീകരണ വാക്കുകളിൽ തെളിഞ്ഞു കാണുന്നത് മാണിസാറിൻ്റെ വാഗ് വൈഭവും കൂർമ്മ ബുദ്ധിയും തന്നെ.

ചെയർപേഴ്സൻ്റെ വാക്കുകളിലെ ഈ കൗശലവും ബുദ്ധിയും അപാരമെന്ന് പ്രതിപക്ഷത്തെ ചിലരെങ്കിലും സാക്ഷ്യപ്പെടുത്തുമ്പോൾ ജോസ്- ജോസഫ് പക്ഷങ്ങളിലെ കൗൺസിലർമാർ ഉറപ്പിക്കുന്നു; " കണ്ടില്ലേ, ചെയർപേഴ്സൺ ' "'തങ്ങളുടെ സ്വന്തം ആൾ "...!!

അല്ലെങ്കിലും ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ( കരുതുന്ന ) സ്ഥലമാണല്ലോ ഇപ്പോഴും അക്സായിചിൻ .....

ഇന്നത്തെ കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷഅംഗം ബിനു പുളിക്കക്കണ്ടം ചോദിച്ചു ; മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ചെയർപേഴ്സൻ്റെ രാഷ്ട്രീയ നിലപാട് എന്താണ്....? ചെയർപേഴ്‌സൺ തങ്ങളോടൊപ്പമെന്നു കേരളാ കോൺഗ്രസിലെ ഇരു കൂട്ടരും പറയുന്നു......?

പുതിയ രാഷ്ട്രീയ മാറ്റത്തിൽ ചെയർപേഴ്‌സൺ എവിടെ നിൽക്കുന്നു എന്ന ഈ ചോദ്യത്തിന് തമാശയിൽ പൊതിഞ്ഞ് ചെയർപേഴ്സൺ മേരി ഡൊമിനിക് കൊടുത്ത മറുപടിയിൽ മുഴുവൻ കൗൺസിലർമാർക്കും തൃപ്തി; ഇതു കേട്ട് ഊറിയ ചിരിയുമായിരുന്ന പുതിയ പ്രതി പക്ഷത്തിനും ഭരണപക്ഷത്തിനും പഴയ പ്രതിപക്ഷത്തിനുമൊന്നും ഇക്കാര്യത്തിൽ പിന്നെ ഒന്നും പറയാനില്ലായിരുന്നു. മിണ്ടാട്ടം മുട്ടിയ അവസ്ഥ. വല്ലതും പറഞ്ഞു പോയാൽ പൊല്ലാപ്പായാലോ എന്ന പേടി.

"താൻ ഇപ്പോഴും നിൽക്കുന്നിടത്തു നിൽക്കുന്നൂവെന്ന് ഉറപ്പിച്ച ചെയർപേഴ്സൺ ഒരു വാചകം കൂടി കൂട്ടിച്ചേർത്തു; ഞാൻ ഈ കൗൺസിലിലെ 26 പേരോടൊപ്പവുമാണ്....!!

ഇതു കൂടി കേട്ടതോടെ സർവ്വ കൗൺസിലർമാരുടേയും സാഷ്ടാംഗ പ്രണാമം.

ഒടുവിൽ കേട്ടത് :-

കൗൺസിലിലെ കാര്യങ്ങൾ വിശദീകരിച്ച ഒരു മാധ്യമ സുഹൃത്തിൻ്റെ പ്രതികരണം ; " വരച്ച് പഠിക്കണം!!!

pala nagara sabha
Advertisment