പാലാ: പാലായിൽ വിൽപ്പനക്കായി എത്തിച്ച മയക്കു മരുന്നുകളുമായി യുവാക്കൾ പിടിയിൽ. പൂവരണി വില്ലേജ് കിഴപറയാർ പാറപ്പള്ളി കരയിൽ കളത്തൂകുന്നേൽ വീട്ടിൽ റോണി കെ റോയി (27,) കൊണ്ടൂർ വില്ലേജ് കൊണ്ടുർ അമ്പലം ഭാഗത്ത് മുണ്ടപ്ലാക്കൽ വീട്ടിൽ ജിത്തു എം.എസ് (23) എന്നിവരാണ് പാലാ പോലീസിൻ്റെ പിടിയിലായത്.
കിഴപറയാർ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേർ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വിൽപ്പനക്കായി എത്തിച്ച നിരോധിത മയക്കു മരുന്നുൽപ്പന്നങ്ങളായ എംഡിഎംഎ, ഹാഷീഷ് ,കഞ്ചാവ് എന്നിവയുമായി പ്രതികളെ പിടികൂടുകയായിരുന്നു.
പാലാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.പി ടോംസന്റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ് എംഡി, അശോകൻ എംകെ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിജു കെ തോമസ് ,സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റി അന്വേഷിച്ചു വരികയാണെന്ന് പാലാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.പി ടോംസണ്‍ അറിയിച്ചു . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു