Advertisment

"സാർ ഞങ്ങളുടെ പാലാ കൂടി അങ്ങെടുക്കാമോ...?" സുരേഷ് ഗോപി യോട് പാലാ നഗരസഭാ ചെയർ പേഴ്സൺ, കേരളം മുഴുവൻ എടുക്കാമെന്ന് എം.പി.യുടെ മറുപടി

author-image
സുനില്‍ പാലാ
New Update

" സാറിനെ കാണാൻ പോകുന്നൂവെന്ന് പറഞ്ഞപ്പോൾ സാറിന്റെ ആരാധിക കൂടിയായ എന്റെ കൊച്ചുമകൾ ജോവാന എന്നോട് പറഞ്ഞു വിട്ടു ; തൃശ്ശൂർ എടുക്കും എന്ന് സാറിന്റെ വൈറലായ വാചകം പോലെ , പാലാ കൂടി സാർ അങ്ങെടുക്കുമോ എന്ന് ചോദിക്കണമെന്ന് ...." പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്കിന്റെ ചോദ്യം കേട്ട് സുരേഷ് ഗോപി എം.പി. ആദ്യം പൊട്ടിച്ചിരിച്ചു.ഒപ്പം വന്നു മറുപടിയും; " പാലാ മാത്രമല്ല, കേരളം മുഴുവനായങ്ങ് എടുക്കാം ഞാൻ ...." എം.പി. യുടെ മറുപടി കേട്ട് അടുത്തിരുന്ന മാണി. സി. കാപ്പൻ എം.എൽ. എ . യും ചിരിച്ചു പോയി.

Advertisment

publive-image

പാലാ മുരിക്കുമ്പുഴ ദേവീക്ഷേത്രത്തിലെ പുതിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപി , ഭക്ഷണത്തിനും വിശ്രമത്തിനുമായി പാലാ നഗരസഭാ കൗൺസിലറും എൻ. എസ്. എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രതിനിധിയുമായ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ വസതിയിലെത്തിയപ്പോഴായിരുന്നൂ ഈ രസകരമായ സംഭവങ്ങൾ.

publive-image

 

നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്കിന്റെ മകൻ പ്രിൻസിന്റെ മകളായ രണ്ടാം ക്ലാസ്സുകാരി ജോവാനാ, സുരേഷ് ഗോപിയുടെ കടുത്ത ആരാധിക. ഇദ്ദേഹത്തിന്റെ സിനിമകൾ പല തവണ കാണും.

publive-image

ഡയലോഗുകൾ തുടരെ ഉരുവിടും. അങ്ങിനെയാണ് തിരഞ്ഞെടുപ്പ് കാലത്തെ സുരേഷ് ഗോപിയുടെ വൈറൽ ഡയലോഗ് " തൃശ്ശൂര് ഞാനിങ്ങെടുക്കുവാ " കുഞ്ഞു ജോവാനയുടെയും മനസ്സിൽ കൊണ്ടത്. അമ്മച്ചി സുരേഷ് ഗോപിയെ കാണാൻ പോകുവാണെന്ന് അറിഞ്ഞപ്പോഴെ ജോവാന ശട്ടം കെട്ടിയതാ, പാലാ കൂടി അങ്ങെടുക്കുമോന്ന് നേരിട്ട് ചോദിക്കണമെന്ന് .

publive-image

" ഞാൻ പാലക്കാട് രണ്ട് ഗ്രാമങ്ങൾ ദത്തെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്ന് 20 എം.പി. മാരുണ്ട്. ഇവർ ആരെങ്കിലും ഇവരുടെ മണ്ഡലത്തിൽ ഒരു ഗ്രാമമെങ്കിലും ദത്തെടുത്തിട്ടുണ്ടോ....?" ചെയർപേഴ്സന്റെ ചോദ്യത്തിലെ തമാശ വിട്ട് അൽപ്പം സീരിയസായ സുരേഷ് ഗോപി ചോദിച്ചു. " നിങ്ങൾ നഗരസഭയെങ്കിലും ഇങ്ങനെയൊരു മാതൃക കാട്ടണം" - മേരി ഡൊമിനിക്കിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടു. " ഞങ്ങൾക്ക് ഇക്കാര്യത്തിൽ വളരെയേറെ ആഗ്രഹമുണ്ട് സർ, പക്ഷേ നഗരസഭയ്ക്ക് ഇതിനുള്ള ഫണ്ടില്ല എന്നതാണ് പ്രധാന വെല്ലുവിളി "- ചെയർപേഴ്സൺ വിശദീകരിച്ചു.

ആദ്യം പദ്ധതിയിടൂ, ഫണ്ട് പല തരത്തിൽ സ്വരൂപിക്കാവുന്നതേയുള്ളൂവെന്നായി സുരേഷ് ഗോപിയുടെ ഉപദേശം.

pala sureshgopi meeting
Advertisment