Advertisment

പാലാ സ്വദേശിയായ യുവതി വില്ലുപുരത്ത് വാഹനാപകടത്തില്‍ മരിച്ചു. മൂന്നു മാസം മുന്‍പ് വിവാഹം കഴിഞ്ഞ യുവതി ഭര്‍ത്താവിനൊപ്പം ഓസ്ട്രേലിയയ്ക്ക് പോകാനിരിക്കെ അപകടം. ഡ്രൈവറും മരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാല : ചെമ്മലമറ്റം സ്വദേശിയായ യുവതിയും ഇവര്‍ സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറും തിരുനൽവേലിക്ക് സമീപം വില്ലുപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പിതാവിനും ഭര്‍തൃപിതാവിനും അപകടത്തില്‍ പരിക്കേറ്റു.

ചെമ്മലമറ്റം വെള്ളുകുന്നേൽ ലിസ്ബത്ത് സെബാസ്റ്റ്യൻ - 28 ആണ് മരിച്ചത്. പിതാവ് വിസി സെബാസ്റ്റ്യനും ലിസ്ബത്തിന്‍റെ ഭര്‍തൃപിതാവിനുമാണ് പരിക്കേറ്റത്.

publive-image

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ലിസ്ബത്തിന്‍റെ വിവാഹം. ഭര്‍ത്താവിനു ഓസ്ട്രേലിയയിലാണ് ജോലി. ഭർത്താവിനോടപ്പം പോകാനുള്ള തയ്യാറെടുപ്പിൽ ജോലി സംബന്ധമായി ബന്ധപ്പെട്ട് പിതാവിനോടും ഭർത്താവിന്റെ പിതാവിനോടു൦ ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം.

pala news
Advertisment