Advertisment

പാലായിൽ ഇന്ന് നേർക്കു നേർ കൊണ്ടും കൊടുത്തും ജോസഫും ജോസും........

author-image
സുനില്‍ പാലാ
New Update

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിര പ്രകടനം നടത്തുന്നതിന് പകരം പാലായില്‍ ശക്തി തെളിയിക്കുവാനാണ് ജോസ് കെ.മാണി ശ്രമിക്കേണ്ടതെന്ന് പി.ജെ.ജോസഫ് എം.എല്‍.എ. .കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പാലാ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

Advertisment

publive-image

പാര്‍ട്ടിയില്‍ വര്‍ക്കിങ് ചെയര്‍മാനാണ് അധികാരമെന്ന് കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരിക്കുകയാണ്. ഇതു മനസ്സിലാക്കുവാന്‍ സാധിക്കാത്ത ഒരാള്‍ ജോസ് കെ.മാണി മാത്രമാണ്. ജോസ് കെ.മാണി തോല്‍ക്കുവാനായി ജനിച്ചയാളാണ്. കെ.എം.മാണി തന്ത്രങ്ങളിലൂടെയാണ് പാർട്ടിയെ നയിച്ചത്.

ജോസ് കെ.മാണി പാലാ നിയോജകമണ്ഡലം തിരിച്ചുപിടിക്കുവാനുള്ള പരിശ്രമമാണ് നടത്തേണ്ടത്. ഫെബ്രുവരി എട്ടിന് പാലായില്‍ പാര്‍ട്ടി ശക്തി പ്രകടനം നടത്തുമെന്നും ജോസഫ് പറഞ്ഞു. ജോസ്.കെ.മാണി യോടൊപ്പമുള്ളവർ പാര്‍ട്ടിക്ക് പുറത്തുപോയവരാണ്. അവര്‍ തെറ്റുതിരുത്തി തിരികെ വരണമെന്നും ജോസഫ് പറഞ്ഞു.

യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടന്‍, സജി മഞ്ഞക്കടമ്പില്‍, ജോയി ഏബ്രഹാം, കുര്യാക്കോസ് പടവന്‍, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു

pj joseph and jose k mani
Advertisment