വിവോ എക്സ് 200 സീരീസിന്റെ വിൽപ്പനയ്ക്കു തുടക്കമിട്ട് ഓക്സിജൻ. ആദ്യവിൽപ്പന പ്രശസ്ത സിനിമാതാരം മമിത ബൈജുവിന് നൽകി നിർവഹിച്ചു

New Update
G

കോട്ടയം: വിവോ എക്സ് 200 സീരീസിന്റെ വിൽപ്പനയ്ക്കു തുടക്കമിട്ട് ഓക്സിജൻ. ആദ്യവിൽപ്പന പ്രശസ്ത സിനിമാതാരം മമിത ബൈജുവിന് നൽകി നിർവഹിച്ചു.

Advertisment

ഓക്‌സിജൻ മാർക്കറ്റിങ്ങ് ഹെഡ് അമൽദേവ്, ഓക്‌സിജൻ മൊബൈൽ ഡിവിഷൻ ഹെഡ് ടോണി വർഗീസ്, മാർക്കറ്റിങ് ടീം പ്രിൻസ് ജോൺസൺ,

വിവോ കേരള കീ അക്കൗണ്ട് മാനേജർ വിമോദ് നായർ, വിവോ കേരള മാർക്കറ്റിങ്ങ് മാനേജർ ലിബിൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വിവോ എക്സ് 200, വിവോ എയ്സ് 200 പ്രോ എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. മീഡിയാടെക്‌ ഡയമെൻസിറ്റി 9400, വിവോ വി3 പ്ലസ് എന്നീ ഡ്യുവൽ ഫ്ലാഗ്‌ഷിപ്പ് ചിപ്പുമായെത്തുന്ന ഫോൺ മികച്ച പെർഫോമൻസ് കാഴ്‌ചവെയ്‌ക്കുമെന്നാണ് വിവോ അവകാശപ്പെടുന്നത്.


ഇന്ത്യയിലെ ആദ്യത്തെ 6000 എംഎ.എച്ച് സെമി സോളിഡ് ബാറ്ററിയിൽ വരുന്ന ഫോണാണ് വിവോ എക്സ് 200 പ്രോ. അതിവേഗ ചാർജിങിനുള്ള ഫ്ലാഷ്‌ ചാർജിങ് ഫീച്ചറും ഫോണിലുണ്ട്.

90 വാട്സ് വയർലെസ് ചാർജിങും 30 വാട്സ് വയേർഡ് ചാർജിങുമാണ് വിവോ എക്സ് 200 സീരീസ് പിന്തുണയ്‌ക്കുന്നത്.


കൂടാതെ അധികഠിന തണുപ്പിനെ (-20 ഡിഗ്രി സെൽഷ്യസ് വരെ) പ്രതിരോധിക്കാൻ ശേഷിയുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്.


ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയിട്ടുള്ള ഫൺടച്ച് ഒഎസ് 15 ആണ് ഫോണിൽ നൽകിയിരിക്കുന്നത്. വിവോ ലൈവ് കോൾ ട്രാൻസ്‌ലേഷൻ, എഐ ട്രാൻസ്‌ക്രിപ്‌റ്റ് അസിസ്റ്റ്, എഐ നോട്ട് അസിസ്റ്റ് തുടങ്ങിയ എഐ ഫീച്ചറുകളും ഫോണിലുണ്ടാകും.

ZEISS കമ്പനിയുമായി സഹകരിച്ചാണ് വിവോ ഇമേജിങ് ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്.

Advertisment