Advertisment

പുതുപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എടവെണ്ണപ്പാറ സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

New Update

ഈങ്ങാപ്പുഴ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം എടവണ്ണപ്പാറ ചെറുവായൂര്‍ ശരത്ത് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എടവണ്ണപ്പാറ സ്വദേശി ഷൈന്‍ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Advertisment

publive-image

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ദേശീയ പാതയില്‍ പുതുപ്പാടി പഞ്ചായത്ത് ബസാറിന് സമീപത്തായിരുന്നു അപകടം. നാല് സുഹൃത്തുക്കള്‍ രണ്ട് ബൈക്കുകളിലായി ചുരം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ശരത്ത് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാദത്തില്‍ ബൈക്കിന് തീ പിടിച്ച് കത്തി നശിച്ചു. ഇരുവരെയും ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരത്ത് മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

puthupadi accident death
Advertisment