Advertisment

മൃതദേഹത്തിന്റെ വലതു കൈത്തണ്ടയിൽ ചതവു പോലുള്ള പാടും ഇടതു കണ്ണിനു താഴെ ചോരപ്പാടും കഴുത്തിൽ വരഞ്ഞതു പോലുള്ള പാടും കണ്ടു; പിതൃസഹോദരി പുത്രിയുടെ ദുരൂഹമായ കോവിഡ് മരണത്തിനു പിന്നിൽ അവയവ കച്ചവടം; സംശയവുമായി സനൽ കുമാർ ശശിധരന്റെ ഫെയ്സ്ബുക് പോസ്റ്റ്

New Update

തിരുവനന്തപുരം: പിതൃസഹോദരി പുത്രിയുടെ ദുരൂഹമായ കോവിഡ് മരണത്തിനു പിന്നിൽ അവയവ കച്ചവടമാണെന്ന സംശയവുമായി സംവിധായകൻ സനൽ കുമാർ ശശിധരന്റെ ഫെയ്സ്ബുക് പോസ്റ്റ്. പൊലീസുകാർ ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച അദ്ദേഹം അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘ഒഴിവു ദിവസത്തെ കളി’ ഉൾപ്പെടെ ശ്രദ്ധേയമായ സിനിമകളുടെ സംവിധായകനാണു സനൽ കുമാർ.

Advertisment

publive-image

അദ്ദേഹം പറയുന്നത് : ‘

‘അച്ഛന്റെ സഹോദരിയുടെ മകൾ സന്ധ്യ(40) ഏഴിനാണു മരിച്ചത്. കോവിഡ് ഭേദമായി ഭർതൃവീട്ടിലെത്തിയ ശേഷം പെട്ടെന്നു രോഗം കൂടി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മരണ ശേഷമാണു സന്ധ്യയുടെ സഹോദരനെ വിവരം അറിയിച്ചത്. ദുരൂഹത തോന്നിയതു കൊണ്ടു സഹോദരൻ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. അടുത്ത ദിവസം കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

പിന്നീട് നെയ്യാറ്റിൻകര പൊലീസ് മൃതദേഹ പരിശോധന നടത്തുമ്പോൾ സഹോദരൻ രാധാകൃഷ്ണനൊപ്പം ഞാനും ആശുപത്രിയിലെത്തി. മൃതദേഹം പരിശോധിക്കുമ്പോൾ ഡോക്ടർ ഉണ്ടായിരുന്നില്ല. മൃതദേഹത്തിന്റെ വലതു കൈത്തണ്ടയിൽ ചതവു പോലുള്ള പാടും ഇടതു കണ്ണിനു താഴെ ചോരപ്പാടും കഴുത്തിൽ വരഞ്ഞതു പോലുള്ള പാടും കണ്ടു.

അതിന്റെ ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ പൊലീസുകാർ ബലം പ്രയോഗിച്ച് എന്നെ മോർച്ചറിയുടെ പുറത്താക്കി. പിന്നീട് അവർ പുറത്തു വന്നപ്പോൾ നിർബന്ധം പിടിച്ചാണു ഫോട്ടോ എടുപ്പിച്ചത്. ഇതെല്ലാം ഇൻക്വസ്റ്റിൽ ചേർത്തിട്ടുണ്ടെന്നു പറഞ്ഞെങ്കിലും വായിച്ചു കേൾപ്പിക്കില്ലെന്ന നിലപാടിലായിരുന്നു.

രാധാകൃഷ്ണനോടു വെള്ളക്കടലാസിൽ ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞപ്പോൾ എതിർത്തു. ഇതോടെ എസ്ഐ ഞങ്ങളെ അവിടെ നിന്നു പുറത്താക്കാൻ ശ്രമിച്ചു. ഞാൻ നെയ്യാറ്റിൻകര ഡിവൈഎസ്പിയെ വിളിച്ചു സംസാരിച്ച ശേഷവും റിപ്പോർട്ട് കാണിച്ചില്ല. സിഐ എത്തി സംശയകരമായ അടയാളങ്ങളും എഴുതിച്ചേർക്കാൻ നിർദേശിച്ച ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയത്.

എന്നാൽ അവിടെ നടത്തിയ പരിശോധനയിൽ സന്ധ്യയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു. അങ്ങനെയെങ്കിൽ നെയ്യാറ്റിൻകര ആശുപത്രിയിലെ പരിശോധനയിൽ നെഗറ്റീവായത് എങ്ങനെ?

2018ൽ സന്ധ്യ തന്റെ കരൾ 10 ലക്ഷം രൂപയ്ക്ക് ഒരാൾക്കു വിറ്റിരുന്നു എന്നു പിന്നീടറിഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ കഴിയും വരെ ഭർത്താവും സഹോദരനുമടക്കം ആരും അറിഞ്ഞിരുന്നില്ല. സന്ധ്യ ആരോടും പറയാതെ എറണാകുളത്തെ ആശുപത്രിയിലെത്തിയ ശേഷം എറണാകുളത്ത് തന്നെ നഴ്സിങ് വിദ്യാർഥിയായിരുന്ന മകളെ വിളിച്ചു വരുത്തി അവയവദാന ശസ്ത്രക്രിയയ്ക്ക് സമ്മതപത്രം വാങ്ങി നൽകുകയായിരുന്നു. ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതായാണു മകൾ പറയുന്നത്.

സന്ധ്യയ്ക്ക് ഹൃദയ-വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയൊരാളെ എങ്ങനെ അവയവദാന ശസ്ത്രക്രിയയ്ക്കു വിധേയമാക്കി എന്നു ചോദിച്ചപ്പോൾ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പ്രശ്നങ്ങൾ ഇല്ലെന്നു ഡോക്ടർമാർ അറിയിച്ചതായി മകൾ പറഞ്ഞു. എഴുത്തും വായനയും അറിയാത്ത സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് എത്തി എന്നതും വിശ്വസനീയമല്ല.

മറ്റ് അവയവങ്ങൾ വിറ്റിട്ടുണ്ടോ എന്നും സംശയമുണ്ട്. പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിച്ചാൽ തെളിവ് നശിക്കും. കേരളത്തിൽ അവയവ കച്ചവട മാഫിയ ഉണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുമ്പോഴാണ് ദുരൂഹമായ ഈ മരണവും..’’

facebook post sanal kumar sasidharan
Advertisment