Advertisment

മൂക്കാതെ പഴുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് ഡോക്ടർ മുഹമ്മദ് അഷീൽ കാണിക്കുന്നത്; ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്?; സന്ദീപ് വചസ്പതി

New Update

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ഡോ ഹര്‍ഷവര്‍ധനെ വിമർശിച്ച സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ മുഹമ്മദ് അഷീലിന് മറുപടിയുമായി ബിജെപി സ്റ്റേറ്റ് മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍

സന്ദീപ് വചസ്പതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

Advertisment

publive-image

കുറിപ്പ് വായിക്കാം

മൂക്കാതെ പഴുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് ഡോക്ടർ മുഹമ്മദ് അഷീൽ കാണിക്കുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്?. സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ആയി വിരാജിക്കുന്നത് കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടറോ ഏറ്റവും മികച്ച ഉദ്യോഗസ്ഥനോ ആണെന്ന ധാരണയൊന്നും അഷീലിന് വേണ്ട.

പണ്ട് എസ്എഫ്ഐയുടെ കൊടി പിടിച്ചതിന് കിട്ടിയ പ്രതിഫലം മാത്രമല്ല നന്നായി കാലു തിരുമ്മിയതിന്റെ കൂടി ഫലം എന്ന് കരുതിയാൽ മതി.

കേന്ദ്ര മന്ത്രി വിമർശനത്തിന് അതീതൻ ഒന്നുമല്ല. പക്ഷേ അത് ചെയ്യാൻ നിയോഗിക്കപ്പെട്ടവർ ചെയ്തു കൊള്ളും. പൊതുഖജനാവിൽ നിന്ന് പണം പറ്റുന്ന ഉദ്യോഗസ്ഥൻ അതിന് മുതിരേണ്ട. കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞതിൽ രാഷ്ട്രീയം ഉണ്ടോ എന്ന് നോക്കാൻ അഷീലിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.

മന്ത്രി പറഞ്ഞതിനെ ഖണ്ഡിക്കാൻ പറ്റുന്ന സ്ഥിതിവിവര കണക്കോ തെളിവുകളോ ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർക്ക് കൈമാറുക എന്ന ചുമതല മാത്രം നിർവഹിച്ചാൽ മതിയാകും. സൂപ്പർ പവർ ചമയേണ്ട. അവനവനെ ഏൽപ്പിച്ച പണി മാത്രം ചെയ്യുക, ഉള്ള അധികാരം മാത്രം വിനിയോഗിക്കുക. ഇതൊക്കെയാണ് സാമാന്യ മര്യാദ. എത്ര മഹാൻ ആണെങ്കിലും...

https://www.facebook.com/sandeepvachaspati/posts/1256775148009418?__cft__<0>=AZVc05iSO5dUnRlBidtS1_yG6HMmmetBYhRWDUhmiQjuhUFcEWdDQRpoHauD9Vuu81sM9WxuTZfTv4gSZH71CTtGuGa2XAEG7e0a3Mq_1SP_wzh0S1kBDcq-qZErRXsrLHku0tIUFIJF0bl33OuAnKx6qS1DUEWHHmOl8ZhEiqQ9pymSIaY55QQslvWfy261obk&__tn__=%2CO%2CP-R

FB post sandeep vachaspathi
Advertisment