Advertisment

കസബ തുറമുഖത്ത് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ മുങ്ങിയ യുവാവ് ഇതുവരെ പൊങ്ങിയില്ല; പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ, തെരച്ചില്‍ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട് : എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ തെളിവെടുപ്പിനിടെ കസബ തുറമുഖത്ത് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയ യുവാവിനെ ഇനിയും കണ്ടെത്തിയില്ല. പൊലീസും കടല്‍ രക്ഷാ സേനയുമാണ് തെരച്ചില്‍ തുടരുകയാണ്.

publive-image

ടൈല്‍സ് തൊഴിലാളി കുഡ്‌ലു കാളിയങ്കാട് സ്വദേശി കെ.മഹേഷാണ് കാസര്‍കോട് കസബ തുറമുഖം പുലിമുട്ടില്‍ നിന്നു കടലിലേക്ക് ചാടിയത്. യുവാവ് കടലില്‍ ചാടിയ പുലിമുട്ടില്‍ പൊലീസ് കണ്‍ട്രോള്‍ റൂം നേതൃത്വത്തില്‍ 6 പൊലീസുകാര്‍ രാപകല്‍ കാവല്‍ ഉണ്ട്.

arrest report escape case
Advertisment