Advertisment

ഫോക്സ്‌വാഗനും മെഴ്സീഡിസും സർവീസ് കാലാവധി നീട്ടി

New Update

രാജ്യത്തു കൊറോണ വൈറസ് വ്യാപനം വെല്ലുവിളിയായി തുടരുകയും ‘കോവിഡ് 19’ മഹാമാരി പടർന്നു പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവിധ വാഹന നിർമാതാക്കൾ സൗജന്യ സർവീസ്, വാറന്റി കാലാവധി ദീർഘിപ്പിച്ചു.‌ കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയുടെ രണ്ടാം തരംഗവും മുൻനിർത്തി ഏപ്രിൽ ഒന്നിനും മേയ് 31നുമിടയ്ക്കു നടത്തേണ്ട സൗജന്യ സർവീസുകൾ ജൂൺ 30 വരെ പൂർത്തിയാക്കാൻ അവസരമുണ്ടാവുമെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പ്രഖ്യാപിച്ചു.ഏപ്രിലിലും മേയിൽ നടത്തേണ്ട പ്രീപെയ്ഡ് സർവീസ് പാക്കേജുകളുടെ കാലാവധിയും ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

Advertisment

publive-image

ഇതോടൊപ്പം എക്സ്റ്റൻഡഡ് വാറന്റിയുടെ കാലപരിധിയും ജൂൺ 30 വരെ നീട്ടിയതായി ഫോക്സ്വാഗൻ അറിയിച്ചു. ഏപ്രിൽ 15നും മേയ് 31നുമിടയ്ക്ക് കാലാവധി പൂർത്തിക്കൊടുക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. അതുപോലെ ഏപ്രിലിലും മേയിൽ കാലാവധിയെത്തുന്ന റോഡ് സൈഡ് അസിസ്റ്റൻസ് പോളിസികൾക്കുജൂൺ 30 വരെ പ്രാബല്യമുണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി.

വാഹനങ്ങളുടെ സാധാരണ വാറന്റിയുംഎക്സ്റ്റൻഡഡ് വാറന്റിയും സൗജന്യ സർവീസ് കാലാവധിയും ദീർഘിപ്പിക്കുകയാണെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യ പ്രഖ്യാപിച്ചു. ഏപ്രിൽ 15നും മേയ് 31നുമിടയ്ക്കു കാലാവധി പൂർത്തിയാവുന്ന സ്റ്റാൻഡേഡ് വാറന്റി പ്രകാരമുള്ള ആനുകൂല്യങ്ങൾ ജൂൺ 30 വരെ ലഭ്യമാവും. ഇതേകാലത്തെ അഡ്വാൻസ് അഷ്വറൻസ് എക്സ്റ്റൻഡഡ് വാറന്റിയും മോട്ടോർ ഇൻഷുറൻസും പ്രകാരമുള്ള ക്ലെയിമുകൾ ജൂൺ 30 വരെ കമ്പനി സ്വീകരിക്കും.

കൂടാതെ ഏപ്രിൽ 15 – മേയ് 31 കാലത്തിനിടെ കാലഹരണപ്പെടുന്ന ഷെഡ്യൂൾ പ്രകാരമുള്ള വാഹന സർവീസ് ജൂൺ 30 വരെ നടത്തിക്കൊടുക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, വാഹനം ജൂൺ 30നകം സർവീസിങ് പൂർത്തിയാക്കുന്നെന്നു വാഹന ഉടമകൾ ഉറപ്പാക്കണമെന്നും മെഴ്സീഡിസ് ബെൻസ് ഇന്ത്യ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള ലോക്ക്ഡൗണും നിയന്ത്രണങ്ങളും മുൻനിർത്തി വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറന്റി കാലാവധി ജൂലൈ 31 വരെ ദീർഘിപ്പിക്കുകയാണെന്ന് ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചു.ഏപ്രിലിയ, വെസ്പ ബ്രാൻഡുകളിലെ ഇരുചക്രവാഹനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

പ്രതികൂല സാഹചര്യങ്ങൾ മുൻനിർത്തി സൗജന്യ സർവീസ്, വാറന്റി, എക്സ്റ്റൻഡഡ് വാറന്റി

ആനുകൂല്യങ്ങളുടെ കാലാവധി ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ ജാപ്പനീസ് ഇരുചക്രവാഹന

നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ)തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്നിനും മേയ് 31നുമിടയ്ക്ക് കാലാവധി പൂർത്തിയാവുന്ന സൗജന്യസർവീസ്, പ്രൈമറി/എക്സ്റ്റൻഡഡ് വാറന്റി ആനുകൂല്യങ്ങളുടെ സമയപരിധിയാണ് ജൂലൈ 15 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപിക്കുന്നതും ‘കോവിഡ് 19’ മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതും മുൻനിർത്തി മിക്കവാറും വാഹന നിർമാതാക്കൾ പ്രൈമറി വാറന്റി/സൗജന്യ സർവീസ്/എക്സ്റ്റൻഡഡ്വാറന്റി കാലപരിധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റെനോ, കിയ മോട്ടോർ, എം ജി മോട്ടോർ ഇന്ത്യ, ഔഡി ഇന്ത്യ തുടങ്ങിയ നിർമാതാതാക്കളെല്ലാം ആനൂകൂല്യങ്ങൾക്കുള്ള കാലപരിധി ദീർഘിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

service extended
Advertisment