Advertisment

'സർവീസ് കെയർ‌ 24' എന്ന പാക്കേജുമായി റോയൽ‌ എൻ‌ഫീൽ‌ഡ്

New Update

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്ത്യയിലെ ഉപഭോക്താക്കൾ‌ക്കായി പുതിയ സർവ്വീസ്​ പാക്കേജ് പ്രഖ്യാപിച്ചു . 'സർവീസ് കെയർ‌ 24' എന്ന പാക്കേജ് ​പ്രകാരം ആദ്യത്തെ സർവ്വീസ്​ സൗജന്യമായിരിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടർന്ന്​ നാല്​ ജനറൽ സർവ്വീസുകളും രണ്ട് എഞ്ചിൻ ഓയിൽ മാറ്റങ്ങളും വാഗ്​ദാനം ചെയ്യുന്നു.

Advertisment

publive-image

ഈ പാക്കേജിനായി 2,499 രൂപയാണ്​ ഉടമ മുടക്കേണ്ടത്​. എല്ലാ നികുതികളും ഉൾപ്പെടെയാണ് ഈ തുക. സർവ്വീസിനിടയിൽ കൂടുതൽ തകരാറുകൾ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും. അധിക അറ്റകുറ്റപ്പണികൾ വേണ്ടിവന്നാൽ വാഹനഭാഗങ്ങൾക്കും ലൂബ്രിക്കൻറുകൾക്കും​ അഞ്ച്​ ശതമാനം കിഴിവാണ്​ നൽകുക. ഇതോടൊപ്പം 20 ശതമാനം ലേബർ കോസ്​റ്റും ലാഭിക്കാം. സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

കോവിഡ്​ ലോക്​ഡൗണിനുശേഷം സാധാരണ നിലയിലേക്ക്​ മടങ്ങിവരുന്ന വാഹന വിപണിക്ക്​ ഉണർവ്വ്​ പകരാനാണ്​ റോയൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്​.

service package
Advertisment