Advertisment

ഇന്ന് ലോക സംഗീത ദിനം.....

author-image
സുനില്‍ പാലാ
New Update

നമ്മുടെ സന്തോഷവും സങ്കടവും, ഭക്തിയും, യുക്തിയും പ്രേമവും വിരഹവും തത്വചിന്തയുമെല്ലാം ഒഴുകിപ്പരന്ന എത്രയോ ഗാനങ്ങൾ .... അവസ്ഥകളെന്തായാലും സംഗീതത്തെ അത്രമേൽ സ്നേഹിക്കുന്നു , നമ്മൾ മലയാളികൾ .....

Advertisment

ഈ സംഗീത ദിനത്തിൽ നമ്മോടൊപ്പം ചേരുന്നത് സുപ്രസിദ്ധ ഗായകൻ ശ്രീ "കൊച്ചിൻ മൻസൂറാണ്." തുടർച്ചയായി 19.5 മണിക്കൂർ പാടി ഗിന്നസ് റെക്കോഡിട്ട പാട്ടുകാരൻ .....മലയാളത്തിൻ്റെ അഭിമാന ഗായകൻ.. ...

publive-image

ഇതേ വരെ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ഈ അനുഗ്രഹീത ഗായകൻ ഇതുവരെ മന:പ്പാഠമാക്കിയിട്ടുള്ളത് 9798 പാട്ടുകൾ...!!!

പാട്ടുകൾ മാത്രമല്ല, അതിൻ്റെ രചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, സിനിമ, അത് റിലീസായ വർഷം , ആ പാട്ട് പാടി അഭിനയിച്ച നടൻ, കഥാപാത്രത്തിൻ്റെ പേര് തുടങ്ങിയ എല്ലാ കാര്യങ്ങളും സവിസ്തരം പ്രതിപാദിക്കാൻ കഴിവുള്ള ഇന്നത്തെ ഏക അത്ഭുത ഗായകനാണ് കൊച്ചിൻ മൻസൂർ; മലയാള സിനിമാ സംഗീത ചരിത്രത്തിൻ്റെ സർവ്വവിജ്ഞാനകോശം!!!

കേവലം 15 മിനിട്ട് അഭിമുഖത്തിൽ ഒതുക്കാവുന്നതല്ല, മൻസൂർ സാറിൻ്റെ കീർത്തി. എങ്കിലും ഈ സംഗീത ദിനത്തിൽ കുറച്ചു നിമിഷങ്ങളെങ്കിലും നമുക്ക് അദ്ദേഹത്തോടൊപ്പം ചേരാൻ കഴിയുന്നതു തന്നെ വലിയ ഭാഗ്യം.

singer
Advertisment