FB Hits
സർവ്വകലാശാലകളിലെ അദ്ധ്യാപക നിയമനം യുജിസി ചട്ടങ്ങൾ പാലിച്ചാണ് നടത്തുക; കണ്ണൂർ യൂണിവേഴ്സിറ്റി മാത്രമല്ല രാജ്യത്തെ എല്ലാ സർവ്വകലാശാലകൾക്കും ഇത് ബാധകമാണ്; യുജിസി ചട്ടങ്ങൾ വായിക്കുന്ന ഏതൊരാൾക്കും കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യമാവേണ്ടതാണ്-പ്രിയ വര്ഗീസ്
രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല, സീതാറാം യച്ചൂരിയോടും മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി! ഡൽഹിയിൽ സി പി എം നേതാക്കൾക്ക് ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്-റോജി എം ജോൺ