Social Media
"മതം പറഞ്ഞ് ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്" എന്നാണ് കോഹ്ലി തീവ്ര ഹിന്ദുത്വ വർഗീയവാദികളോട് പറഞ്ഞത്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഒൻപതു മാസം പ്രായമുള്ള മകൾക്ക് ബലാൽസംഗ ഭീഷണി ഉയർത്തിയിരിക്കയാണ്. ശക്തമായ പ്രതിഷേധം ഉയരേണ്ട സന്ദർഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്-എം ബി രാജേഷിന്റെ കുറിപ്പ്
പല പ്രമുഖമാധ്യമങ്ങളുടെയും തലവാചകം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എന്നിട്ടും നികുതി കുറയ്ക്കാൻ തയ്യാറല്ല എന്നാണ്. രണ്ടു സർക്കാരുകളെയും കൂട്ടിക്കെട്ടുന്നതു ദുഷ്ടലാക്കാണ്. നമ്മൾ ചർച്ച ചെയ്യുന്നതു വില വർദ്ധനവിനെക്കുറിച്ചാണ്. ഒരു സംസ്ഥാനവും നികുതി കൂട്ടിയിട്ടില്ല. നികുതി കൂട്ടിയിട്ടുള്ളതു കേന്ദ്ര സർക്കാർ മാത്രമാണ്. എന്തു ഭാവിച്ചാണ് മോഡി സർക്കാർ എണ്ണവില ഇങ്ങനെ കൂട്ടുന്നത്?-തോമസ് ഐസക്
2ജി ഇടപാടിൽ ഒരു സാങ്കല്പിക നഷ്ടം ഉയർത്തിക്കാട്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി എന്ന് സ്ഥാപിച്ച് യു. പി. എ. യ്ക്കെതിരെ വലിയ അഴിമതി വിരുദ്ധ വികാരം ഉണ്ടാക്കാൻ വിനോദ് റായ് വഹിച്ച പങ്ക് ചെറുതല്ല; ഇന്ന് സഞ്ജയ് നിരുപം നൽകിയ മാനനഷ്ടക്കേസിൽ വിനോദ് റായ് മാപ്പ് പറയുമ്പോൾ ഈ രാജ്യത്ത് ഒരു ഏകാധിപത്യ ഭരണകൂടത്തെ സ്ഥാപിച്ചതിൽ ഉള്ള അദ്ദേഹത്തിന്റെ പങ്ക് തുറന്ന് കാണിക്കപ്പെടുന്നു-വിഡി സതീശന്
കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്; വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്-ആനാവൂർ നാഗപ്പൻ
രമ്യഹരിദാസിനും, കെ.കെ.രമയ്ക്കും, എഐഎസ്എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. ആര്യാ രാജേന്ദ്രനും സിപിഎം അംഗങ്ങൾക്കും പാർട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാർട്ടിയുടെ നെറികേടുകൾക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകൾക്ക് മറ്റൊരു നീതിയും. കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി-രമ്യാ ഹരിദാസ്