Advertisment

ക്വാറന്റെെൻ കാലാവധി കഴിഞ്ഞു, ക്ഷേമാന്വേഷണങ്ങൾ നടത്തിയ എല്ലാവർക്കും നന്ദി: സുരാജ് വെഞ്ഞാറമൂട്

author-image
ഫിലിം ഡസ്ക്
New Update

കോറോണ ബാധിതനായ രോഗിയുമായി സമ്പര്‍ക്കത്തിൽ കഴിയാനിടയായ വ്യക്തിയുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 25 നായിരുന്നു നടൻ സുരാജ് വെഞ്ഞാറമൂടിന് ക്വാറന്‍റൈനിൽ പ്രവേശിക്കേണ്ടി വന്നത്. ഇപ്പോൾ തന്‍റെ ക്വാറന്‍റൈൻ കാലാവധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുഖ വിവരം തിരക്കിയവർക്കെല്ലാം നന്ദി പറഞ്ഞ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

Advertisment

publive-image

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ടാണ് താനും, വെഞ്ഞാറമ്മൂട് എം എൽ എ യും, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്‍റും ഉൾപ്പടെ ക്വാറന്‍റൈനിൽ പോയത്. ഞങ്ങള്‍ പങ്കെടുത്ത വെഞ്ഞാറമൂട് എസ്‍സിബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ ആ പ്രതിയെ അറസ്റ്റ് ചെയ്ത വെഞ്ഞാറമൂട് സിഐ യും പങ്കെടുത്തിരുന്നു എന്നതായിരുന്നു കാരണം.

വെഞ്ഞാറമൂട് സിഐയുടെ സ്രവ പരിശോധന റിസള്‍റ്റ് നെഗറ്റീവായിരുന്നു. അതിനാൽ സിഐയും സെക്കൻഡറി ലിസ്റ്റിൽ പെട്ട ഞങ്ങളും നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ ക്വാറന്റെെനിൽ ഇരിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. സുരാജ് കുറിച്ചു.

ക്വാറന്‍റൈനിലായ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലുംപങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞവരും ഉണ്ട്. എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. സുരാജ് ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.

https://www.facebook.com/surajofficialpage/posts/1292013794342611

suraj venjaramoodu
Advertisment