സ്വപ്നയെ മുൻ സർക്കാരിന്റെ കാലത്തുതന്നെ തലസ്ഥാനത്തെത്തിച്ച് മന്ത്രിമാർക്കും ഐഎഎസുകാർക്കും പരിചയപ്പെടുത്തിയത് സിനിമാനടൻ ? നടനുമൊത്ത് സ്വപ്നക്ക് ലിവിംഗ് ടുഗതറും ! ദാസനും വിജയനും കണ്ടെത്തിയത് ?

ദാസനും വിജയനും
Monday, August 3, 2020

സ്വപ്നയെ ഇത്രത്തോളം വളർത്തിയതിൽ കേരളത്തിലെ ഒരു സിനിമാനടന്റെ പങ്ക് സ്തുത്യർഹമാമാണ്. ആ നടന്റെ കൂടെ ഏകദേശം ഒരു വർഷത്തോളം സ്വപ്ന തലസ്ഥാനത്ത് താമസിക്കുകയും സകലമാന മന്ത്രിമാരെയും ക്യാബിനറ്റ് റാങ്കുകാരെയും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെയും പരിചയപ്പെടുകയും ചെയ്തു .

സ്വപ്നക്ക് തലസ്ഥാനത്തെ സകലമാന നിശാ പാർട്ടികളിലും രഹസ്യ മീറ്റിങ്ങുകളിലും പങ്കെടുക്കുവാനുള്ള അവസരങ്ങൾ ഉണ്ടാക്കിയത് ഈ സിനിമ നടനായിരുന്നു .

ഒരു സ്ത്രീയുടെ ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലെത്തി ഈ നടനെ തല്ലി ചതച്ച വാർത്തകൾ നമ്മൾ കേട്ടത് വേറെ ഒരാളുടെ പേരിലായിരുന്നു .

സ്വപ്നയുടെ ഭർത്താവിനും കൂട്ടുകാർക്കും  അബുദാബിയിൽ ഉണ്ടായിരുന്ന ഡാൻസുബാറുകളിലേക്കും മലയാളി റെസ്റ്റോറന്റിലേക്കും പെണ്ണുങ്ങളെ കടത്തുവാനായിരുന്നു സ്വപ്ന ഈനടനുമായുള്ള ബന്ധം തുടങ്ങിവെച്ചത് .

പകരം നടന് ആവശ്യമുള്ള പെൺ വിഹിതം വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന്റെ പേരിൽ നടന്റെ രണ്ടാമത്തെ ഭാര്യയും നടനെ ഒഴിവാക്കി പോയിരുന്നു .

മാത്രമല്ല, ഇതിന്റെ പേരിൽ അവർ തമ്മിൽ ദുബായിൽ വെച്ച് വാക്കേറ്റവും അടിയും നടന്നു. പക്ഷെ രണ്ടാമത്തെ ഭാര്യ ഒരു മീഡിയയുടെ തലപ്പത്തുണ്ടായിരുന്നത് കൊണ്ട് ആരും ഇത് വാർത്തയാക്കിയില്ല .

അബുദാബിയിലെയും ദുബായിലെയും സകലമാന ഡിവോഴ്സ് പെണ്ണുങ്ങളെയും തപ്പിയെടുക്കുന്നതിൽ സ്വപ്നയുടെ പ്രാവീണ്യം വളരെ മുൻപന്തിയിൽ ആയിരുന്നു . അതിന്നായി ഒരു ലക്ഷത്തോളം മലയാളി വീട്ടമ്മമാർ മെമ്പർമാരായിട്ടുള്ള ഒരു എഫ്ബി ഗ്രൂപ്പിന്റെ അഡ്മിൻ ആയ ലെസ്ബിയൻ സ്ത്രീയെ കൂട്ടുപിടിച്ചു.

പതിനേഴ് പെണ്ണുങ്ങളുടെ കത്തുകൾ സംഘടിപ്പിച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥനെ പുറത്താക്കുവാനുള്ള ബുദ്ധി കാണിച്ചപ്പോൾ ആ പെണ്ണുങ്ങളെ സംഘടിപ്പിച്ചത് ഇങ്ങനെയുള്ള ഗ്രൂപ്പുകളിൽ നിന്നുമാണ് .

അബുദാബിയിലെ ഒരു പ്രശസ്തനായ ബാർ മുതലാളിയുടെ കൂടെ കൂടി അവിടത്തെ ഏറ്റവും ചിലവേറിയ റീം ഐലൻഡിലെ ഏറ്റവും ആഡംബരമായ കെട്ടിടത്തിൽ പെന്റ് ഹൗസിലാണ് കടത്തിക്കൊണ്ടു പോകുന്ന പെണ്ണുങ്ങളെ താമസിപ്പിച്ചിരുന്നത് .

അബുദാബി കേന്ദ്രമായി നിറയെ മലയാളി റസ്റോറന്റുകളിൽ വെയിട്രസ്സ് ആയി ജോലിനോക്കുന്നത് മലയാളി പെൺകുട്ടികൾ ആണ് . കൂടാതെ ചൂതാട്ട കേന്രങ്ങളും വിഐപി വേശ്യാലയങ്ങളും നടന്നിരുന്നു .

മുതലാളിമാർക്ക് നാട്ടിൽ നിന്നും അതിഥികൾ വരുമ്പോൾ നാലും അഞ്ചും പെൺപിള്ളേർ ഒരുമിച്ചു അവരുടെ ഗസ്റ്റ് ഹൌസിലേക്കു എത്തിച്ചു കൊടുത്തിരുന്നതും സ്വപ്നയുടെ ശിങ്കിടികൾ ആയിരുന്നു .

പിന്നീടാണ് ഭരണം മാറിയപ്പോൾ സ്വർണ്ണക്കടത്തുകാരുമായി ബന്ധപ്പെടുന്നത്. അതിലും ഈ സിനിമ നടന്റെ പങ്ക് നിസ്സാരമല്ല . ഈ നടന്റെ ദുബായിലെ ബന്ധങ്ങളെല്ലാം സ്വർണ്ണക്കടത്തുകാരായിരുന്നു .

ഏകദേശം ആറു വർഷങ്ങൾക്ക് മുൻപ് ഈ നടന്റെ ഒരു മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ബന്ധു , ബിനാമിയാണെന്നൊക്കെ കരുതിയിരുന്ന ഒരു കൊല്ലംകാരൻ ബാങ്കുകളിൽ നിന്നും ഇരുനൂറോളം കോടി കടമെടുത്ത് ദുബായിൽ നിന്നും മുങ്ങിയിരുന്നു .

ആ പണം നല്ല രീതിയിൽ എത്തിച്ചുകൊടുത്തത് ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്നു . ആ പണവും സ്വർണ്ണം കടത്തുവാൻ ഉപയോഗിച്ചിരുന്നു എന്ന് ആ സമയങ്ങളിൽ ചർച്ച ചെയ്തിരുന്നു.

ഈ ഭരണം വന്നപ്പോൾ ആ സിനിമാടൻ മന്ത്രിയാകും എന്ന് കരുതിയാണ് സ്വപ്ന തന്റെ കരുക്കൾ നീക്കിയത്. അതിനായാണ് ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഉപദേശപ്രകാരം ദുബായിലെ ബന്ധങ്ങളും കോൺസുലേറ്റ് ബന്ധങ്ങളും സ്ഥാപിച്ചത് .

ഐഎഎസ് ഐപിഎസ് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ അബുദാബിയിലെ തന്നെ മറ്റൊരു പെൺകുട്ടിയെ ചാവേറാക്കി പ്ലാൻ ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ഐഎഎസ് ഐപിഎസ് ബന്ധങ്ങൾ ശിവശങ്കരനടക്കം തന്റെ കാൽക്കീഴിലാക്കി .

പക്ഷെ അതിനുമപ്പുറം വേറെ വഴിക്കാണ് സ്വപ്ന പണം സമ്പാദിച്ചു തുടങ്ങിയത് .
തലസ്ഥാനത്തെ ഏറ്റവും വിലകൂടിയ ഡീൽ മേക്കർ ആക്കുവാൻ ഈ സിനിമാനടൻ വഴികൾ പറഞ്ഞുകൊടുത്തു . ആ വഴികൾ പ്രകാരമാണ് കൺസൾട്ടൻസി കമ്പനികളും കേരളത്തിലേക്ക് പ്രവേശിച്ചത്.

ഇക്കളികൾക്ക് ഉറപ്പുകൂട്ടുവാൻ ഭരണത്തിലുള്ളവരുടെ ബന്ധുക്കളെ വരെ ഡീലുകളിൽ പിടിച്ചു ഇട്ടിരുന്നു . ഓരോരോ ഉപദേശകർ വരുമ്പോഴും അവരൊക്കെ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരാക്കുവാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .

പക്ഷെ പല വാക്കുകളും പാലിക്കാതെ വന്നപ്പോൾ പലരും ഇവരിൽ നിന്നും അകന്നിരുന്നു . അവരെയൊക്കെ ഭീഷണിപ്പെടുത്തി വായ്മൂടിക്കെട്ടി .

അറ്റാഷെയെ വരെ സ്വർണ്ണം കുറച്ചുകാണിച്ചുകൊണ്ട് പറ്റിച്ചിരുന്നത്രെ. അതുപോലെ പാർട്ടിയുടെ സമുന്നത നേതാവിന്റെ മകനെ ഒതുക്കിയപ്പോൾ അവർ പഴയ ചങ്ങാതിമാർ ബംഗളൂർ നേപ്പാൾ ആസ്ഥാനമാക്കി സ്വർണ്ണക്കടത്ത് ആരംഭിച്ചു .

കൊച്ചിയിലും കോഴിക്കോട്ടും  ഒരു ലോബി , തലസ്ഥാനത്ത് ഒരു ലോബി , ബംഗളൂർ ചെന്നൈ നേപ്പാൾ മറ്റൊരു ലോബി , ഗുജറാത്തിൽ വേറൊരു ലോബി . അങ്ങനെയാണ് കാര്യങ്ങൾ നടന്നുവന്നിരുന്നത് .

ഇതിന്നിടക്ക് ഗുജറാത്തിലെ ലോബിയിലും കൊച്ചി കോഴിക്കോട്ട് ലോബിയിലും എൻഐഎ പിടിമുറുക്കി . കാരണം നോട്ട് നിരോധനത്തിനുശേഷം അത്രയും നോട്ടുകൾ റിസർവ് ബാങ്കിലേക്ക് എത്തിയപ്പോൾ തുടങ്ങിയ സംശയം കേരളത്തിലെ സ്വർണ്ണക്കടത്തുകാരിൽ വരെ എത്തിയിരുന്നു .

ടൺകണക്കിന് സ്വർണ്ണം ഇന്ത്യയിലേക്ക് ഒഴുകിയപ്പോൾ എൻഐഎ എല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു .

സ്വർണ്ണം കയറ്റുന്ന രാജ്യത്തുനിന്നും ഔദ്യോഗികമായി അറിയിച്ചാലും അല്ലെങ്കിൽ ഒറ്റുകൊടുത്താലും പിടിക്കപ്പെടുന്നത് പത്തുശതമാനം മാത്രമാണ് എന്ന് മനസിലാക്കിയ എൻ ഐ എ കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു .

പക്ഷെ ഡിപ്ലോമാറ്റിക്ക് വഴികൾ അവരും അത്ര ആലോചിച്ചിരുന്നില്ല എന്ന് വേണം കരുതുവാൻ . കേരളത്തിലെ ടാക്സ് വെട്ടിപ്പുകൾ സ്വർണ്ണമായി ബന്ധിപ്പിച്ചപ്പോൾ നിസ്സാരമായ കണക്കുകൾ അല്ല ഇപ്പോൾ വെളുപ്പിച്ചിരിക്കുന്നത് .

എല്ലാറ്റിലും ഈ പറഞ്ഞ സ്വപ്നയും നടനും ചാർട്ടേർഡ് അക്കൗണ്ടന്റും ജഡ്ജിയും രാഷ്ട്രീയക്കാരും ഒക്കെ പങ്കാളികൾ ആയപ്പോൾ ഇവിടെ നടന്നത് ഒരു സാമ്പത്തിക തീവ്രവാദം തന്നെ ആയിരുന്നു .

തലസ്ഥാനത്തെ എയർപോർട്ട് ആർക്കും വിട്ടുകൊടുക്കില്ല എന്നൊക്കെ പറഞ്ഞു ഓരോരുത്തർ സമരം ചെയ്തപ്പോൾ ഇങ്ങനെയൊക്കെ നിഗൂഢതകൾ ഒളിഞ്ഞു കിടന്നിരുന്നു എന്നാരും കരുതിയിരുന്നില്ല .

ഈ സ്വപ്നയും വിവാദ മന്ത്രിയും ഒന്നിലധികം തവണ ദുബായിൽ വെച്ച് കണ്ടിരുന്നു . ലോക കേരളസഭയിലെ മെമ്പർമാരെ നോക്കിയാൽ കേരളത്തിന് ഉപകാരപ്പെടുന്നതായി ചെറിയൊരു ശതമാനം ആളുകൾ മാത്രമേ അതിലുള്ളൂ . ബാക്കിയെല്ലാം എന്തൊക്കെയോ നിഗൂഢതകൾ ഉള്ളവർ ആയിരുന്നു .

ദുബായിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര ഹോട്ടലിൽ വെച്ചുണ്ടാക്കിയ സമ്മേളനത്തിൽ ആദരിച്ചവരിൽ പലരും സ്വപനയുടെ നോമിനികൾ ആയിരുന്നത്രേ .

അതിലേക്കവശ്യമായ കലാപരിപാടികൾ ശരിയാക്കിയത് ചാർട്ടേർഡ്  അക്കൗണ്ടന്റും ആയിരുന്നു . കോടികളാണ് ചിലവഴിച്ചത് എങ്കിലും ഒരു രൂപയുടെ നേട്ടം ഉണ്ടാക്കുവാൻ ആർക്കും സാധിച്ചിരുന്നില്ല എന്നാണ് സർക്കാരിന്റെ ആളുകൾ വെളിപ്പെടുത്തിയത് .

ഇന്നിപ്പോൾ പറഞ്ഞുകേൾക്കുന്ന ജഡ്ജിയുടെ പേരും കൂടിയാകുമ്പോൾ ഈ സ്വര്ണക്കടത്തിന്റെ ഭീകരത നാം ചിന്തിക്കുന്നതിൽ നിന്നും അപ്പുറത്താണ് . കേരളത്തിലെ പ്രമുഖമായ ഒരു ഹോട്ടലിന്റെ സി ആർ സെഡ് വിഷയം വന്നപ്പോൾ രണ്ടുകോടി വാങ്ങി അനുകൂല വിധി പുറപ്പെടുവിച്ചു എന്നും കേൾക്കുന്നു .

ഒന്നും ശരിയാകരുതേ എന്നാണ് ആഗ്രഹിക്കുന്നത് . കാരണം തെറ്റുകൾ ചെയ്യുന്ന ഭരണാധികാരികൾ അല്ല രാജ്യത്തിന് അപകടം . അത് കണ്ടിട്ടും പ്രതികരിക്കാത്ത ജനതയാണ് കൂടുതൽ അപകടമെന്നറിയുമ്പോൾ മനസ്സ് വേദനിക്കുന്നു .

എന്റെ പൊന്നു സിനിമാനടാ , നീയായിട്ട് ഒരു ഭരണം നശിപ്പിച്ചു കുളമാക്കി , ഇപ്പോഴിതാ അടുത്തതും .

എന്തിനാടോ ഇങ്ങനെയൊരു ജന്മം നാട് മുടിക്കുവാൻ എന്ന് ചോദിച്ചുകൊണ്ട് ദാസനും
ജഡ്ജിയായാലും മന്ത്രിയായാലും ഇവരെയൊക്കെ കല്ലെറിയണം എന്ന് ആശിച്ചുകൊണ്ട് വിജയനും 

×