Advertisment

കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും തരംഗമായി 5ജി; നിലവിലെ ഇന്റ‌ർനെറ്റ് വേഗം പത്തിരട്ടിയായി കൂടി; ഫോണോ സിമ്മോ മാറാതെ 5ജിയുടെ അതിവേഗത ആസ്വദിക്കാം. പുതുവർഷത്തിൽ തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 5ജി എത്തും; കേരളം പുതിയ ഇന്റർനെറ്റ് യുഗത്തിലേക്ക് !

author-image
ടെക് ഡസ്ക്
New Update

തിരുവനന്തപുരം: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും തരംഗമായി 5ജി. ജിയോ ട്രൂ 5ജി വന്നതോടെ നിലവിലെ ഇന്റ‌ർനെറ്റ് വേഗം പത്തിരട്ടിയായി കൂടി. ഫോണിൽ 5ജി കിട്ടാൻ ആരും കയ്യിലുള്ള 4ജി സിംമാറ്റേണ്ടതില്ല. 5 ജി കിട്ടുന്നതോടെ സെക്കൻഡിൽ ഒരു ജിഗാബൈറ്റ്സ് വേഗത്തിൽ മൊബൈൽ ഇന്റർനെറ്റ് കിട്ടും.

Advertisment

publive-image


നിലവിൽ സെക്കൻഡിൽ 100 മെഗാബൈറ്റ് വേഗമാണ് തിരുവനന്തപുരത്ത് കിട്ടികൊണ്ടിരിക്കുന്നത്. അതാണ് പത്തിരട്ടി കൂടുന്നത്. 5ജി. വന്നതോടെ ഇന്നലെ മുതൽ ഉപയോക്താക്കൾക്ക് അധിക ചെലവുകളില്ലാതെ ജിയോ വെൽക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായാൽ പുതിയ സേവനംകിട്ടും.ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണു കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.


തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജനുവരിയോടെയും 5ജി ലഭിക്കും. 2023 അവസാനത്തോടെ സംസ്ഥാനത്തെ എല്ലാം താലൂക്കുകളിലും മേഖലകളിലും 5ജി എത്തിക്കാമെന്ന പ്രതീക്ഷയിലാണു ജിയോ. ഒക്ടോബർ ഒന്നു മുതലാണു രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. നിലവിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ ചുരുക്കം ചില നഗരങ്ങളിൽ മാത്രമേ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുള്ളു. എയർടെല്ലാണു ജിയോയ്ക്കു പുറമെ 5ജി സേവനം തുടങ്ങിയ മറ്റൊരു കമ്പനി.

റിലയൻസ് ജിയോ ആണ് 5 ജി.സേവനം നൽകുന്നത്.നഗരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടവറുകളിൽ മാത്രമാണിതുള്ളത്. അത് അറിയാൻ ടവറുകളുടെ പരിധിയിലെത്തുമ്പോൾ ഫോണിൽ "മൈജിയോ" ആപ്പ് തുറന്ന് നോക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫര്‍ ബാനർ തെളിയും. അത് കാണുകയാണെങ്കിൽ നിങ്ങൾക്ക് 5 ജി.സേവനം ലഭിക്കുമെന്നർത്ഥം. അങ്ങിനെ കണ്ടാൽ അതിൽ "അയാം ഇൻട്രസ്റ്റഡ്"എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.

അതുമല്ലെങ്കിൽ ഫോണിന്റെ സെറ്റിംഗ്സിൽ മൊബൈൽ നെറ്റ് വർക്ക് മെനു തുറന്ന് ജിയോ സിം എന്ന ഓപ്ഷനിൽ തൊടണം. അതിൽ പ്രിഫേർഡ് നെറ്റ് വർക്ക് എന്ന ടൈപ്പിൽ 5 ജി ഓപ്ഷൻ എടുക്കണം. അത് ശരിയായി ചെയ്താൽ ഫോണിന്റെ ഹോം സ്ക്രീനിൽ മുകളിലായി 5ജി എന്ന് തെളിയും.അതോടെ ഫോണിൽ 5 ജി.കിട്ടിതുടങ്ങിയെന്ന് അറിയാം.

ഇതല്ലെങ്കിൽ www.jio.com/5g എന്ന വെബ്സൈറ്റിൽ പോയി "ഇൗസ് യുവർ ഡിവൈസ് 5ജി റെഡി" എന്ന ഓപ്ഷനിൽ ജിയോ നമ്പർ നൽകിയാലും 5ജി.സേവനം തങ്ങളുടെ മൊബൈൽ നമ്പറിൽ കിട്ടുമോ എന്നറിയാം.

11 നഗരങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. ലഖ്‌നൗ, തിരുവനന്തപുരം, മൈസൂരു, നാസിക്, ഔറംഗബാദ്, ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുല, സിരാക്പൂർ, ഖരാർ, ദേരബസി എന്നിവയാണ് ഈ നഗരങ്ങൾ.

ഇതോടെ, മൊഹാലി, പഞ്ച്കുല, സിരാക്പൂർ, ഖരാർ, ദേരബസ്സി പ്രദേശങ്ങൾ ഉൾപ്പെടെ തിരുവനന്തപുരം, മൈസൂരു, നാസിക്, ഔറംഗബാദ്, ചണ്ഡീഗഡ് ട്രൈസിറ്റി എന്നിവിടങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി ജിയോ മാറിയെന്ന് ജിയോ വൃത്തങ്ങൾ അറിയിച്ചു. ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇന്ന് മുതൽ അധിക ചെലവുകളില്ലാതെ 1 ജി,ബി.പി. എസിന് മുകളിലുള്ള വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നതിന് ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും

publive-image


ഈ 11 നഗരങ്ങളിൽ ജിയോ ട്രൂ 5ജി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഞങ്ങൾ ട്രൂ 5 ജി സേവനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഞങ്ങളുടെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നായി ഇതിനെ മാറ്റുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഈ അവസരത്തിൽ ഒരു ജിയോ വക്താവ് പറഞ്ഞു. ഈ നഗരങ്ങളിലെ ദശലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കൾക്കുള്ള ആദരവ് കൂടിയാണിതെന്നും ജിയോ വക്താവ് പറഞ്ഞു.


2023ന്റെ തുടക്കം മുതൽ ജിയോ ട്രൂ 5ജി സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അവസരമാണിവർക്ക് ലഭിക്കുക. ഈ നഗരങ്ങൾ നമ്മുടെ രാജ്യത്തിന്റെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രധാന ടൂറിസം കേന്ദ്രങ്ങളുമാണ്.

ജിയോയുടെ ട്രൂ 5ജി സേവനം ആരംഭിക്കുന്നതോടെ മേഖലയിലെ ഉപഭോക്താക്കൾക്ക് മികച്ച ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് മാത്രമല്ല ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ്, ഹെൽത്ത് കെയർ, കൃഷി, ഐടി തുടങ്ങിയ മേഖലകളിൽ വിപുലമായ വളർച്ചാ അവസരങ്ങളും ലഭിക്കും

Advertisment